300 കടന്ന് ഇന്ത്യ, വീണ്ടും സെഞ്ച്വറി നേടി ഗിൽ, സെഞ്ച്വറിക്കരികെ വീണ് ജയ്‌സ്വാൾ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറി കരുത്തിൽ ഇന്ത്യ 300 കടന്നു. 199 പന്തിൽ നിന്നാണ് ഗില്ലിന്റെ സെഞ്ച്വറി നേട്ടം. നായകനായ ശേഷമുള്ള ഗില്ലിന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണ്. ആദ്യദിനം അവസാനിച്ചപ്പോൾ ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 310 റൺസെന്ന നിലയിലാണ്.

ജയ്‌സ്വാൾ 107 പന്തിൽ 13 ഫോറുകളോടെ 87 റൺസെടുത്താണ് പുറത്തായത്. ബെൻ സ്റ്റോക്സിന്റെ പന്തിൽ ജെയ്മി സ്മിത്തിന് ക്യാച്ച് സമ്മാനിച്ചാണ് ജയ്‌സ്വാൾ പുറത്തായത്. ഓപ്പണർ കെ.എൽ. രാഹുൽ (26 പന്തിൽ രണ്ട്), കരുൺ നായർ (50 പന്തിൽ 31), ഋഷഭ് പന്ത് (42 പന്തിൽ 25), നിതീഷ് കുമാർ റെഡ്ഡി (6 പന്തിൽ 1) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് രണ്ടും, ബെൻ സ്റ്റോക്സ്, ബ്രൈഡൻ കാഴ്സ്, ശുഐബ് ബഷീർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മൂന്ന് മാറ്റമാണ് ആദ്യ ടെസ്റ്റ് കളിച്ച ടീമിൽ വരുത്തിയത്. പേസർ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചപ്പോൾ പകരം ആകാശ് ദീപ് എത്തി. ശാർദുൾ ഠാക്കൂറിനെയും ബി സായ് സുദർശനെയും ഒഴിവാക്കി. പകരം ഓൾറൗണ്ടർമാരായ നിതീഷ് കുമാർ റെഡ്ഡിയും വാഷിങ്ടൺ സുന്ദറും ഇടംകണ്ടു. രവീന്ദ്ര ജഡേജ ഉൾപ്പെടെ മൂന്ന് ഓൾ റൗണ്ടർമാർ ടീമിലെത്തി.

ടീമുകൾ ഇങ്ങനെ

ഇന്ത്യ: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കരുൺ നായർ, രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ, നിതീഷ് റെഡ്ഡി, ആകാശ്ദീപ് സിങ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

ഇംഗ്ലണ്ട്: സാക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജെയ്മി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൻ കാഴ്സ്, ജോഷ് ടോങ്ക്, ശുഐബ് ബഷീർ

Leave a Reply