2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആദിത്യമരുളിയേക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ലോകകപ്പിന് വേദിയൊരുക്കാൻ അപേക്ഷ നൽകിയ ആസ്‌ത്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് വഴി തെളിഞ്ഞത്. അടുത്ത വർഷമാണ് ഔദ്യോഗിക പ്രഖ്യാപനം നടക്കുക.
ഫിഫയുടെ 2034 ലോകകപ്പിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. സൗദിയും ആസ്‌ത്രേലിയയുമാണ് വേദിയൊരുക്കാൻ രംഗത്തുണ്ടായിരുന്നത്. ഇതിൽ ആസ്‌ത്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് വഴി തെളിഞ്ഞത്. 2034 എഡിഷൻ ഏഷ്യയിലോ ഓഷ്യാനിയയിലോ മാത്രമേ നടത്തൂവെന്ന് ഫിഫ നേരത്തെ തീരുമാനിച്ചിരുന്നു. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് കൂടിയായ ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫി സമർപ്പിച്ച സൗദിയുടെ അപേക്ഷക്ക് എഎഫ്‌സിയിലെ എല്ലാ രാജ്യങ്ങളുടെയും പിന്തുണ ഉണ്ട്.
സൗദിയിലെ വേദികൾ പ്രഖ്യാപിച്ചിട്ടില്ല. ഏഴ് പുതിയ സ്റ്റേഡിയങ്ങൾ സൗദി ഒരുക്കുന്നുണ്ട്. ഈ വർഷത്തെ ഫിഫ ക്ലബ്ബ് വേൾഡ്കപ്പും സൗദിയിലാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

