ഹോങ് കോങ് സിക്‌സസിലും പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ജയം

ഹോങ് കോങ് സിക്‌സസ് ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ജയം. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ആറ് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സാണ് നേടിയത്. 11 പന്തില്‍ 28 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ മൂന്ന് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 41 റണ്‍സെടുത്തിരിക്കെ മഴയെത്തുകയായിരുന്നു. ഇതോടെ ഇന്ത്യ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്ണിന് ജയിച്ചു.

മാസ് സദാഖത്തിന്റെ (7) വിക്കറ്റ് മാത്രമാണ് പാകിസ്ഥാന് നഷ്ടമായത്. സ്റ്റുവര്‍ട്ട് ബിന്നിയുടെ പന്തില്‍ ദിനേശ് കാര്‍ത്തികിന് ക്യാച്ച്. ഒന്നാം വിക്കറ്റില്‍ ഖവാജ നഫായിക്കൊപ്പം 24 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് സദാഖത്ത് മടങ്ങിയത്. തുടര്‍ന്ന് ഖവാജ (18) – അബ്ദുള്‍ സമദ് (6 പന്തില്‍ 13) സഖ്യം മത്സരം മുന്നോട്ട് കൊണ്ടുപോകവേ മഴ മത്സരം തടസപ്പെടുത്തുകയായിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply