സ്വർണ പ്രതീക്ഷയുമായി നീരജ് ചോപ്ര ഇന്ന് ദോഹ ഡമയമണ്ട് ലീഗിന് ഇറങ്ങും. രാത്രി 10.15നാണ് മത്സരം. കഴിഞ്ഞ വർഷം 88.67 മീറ്റർ ദൂരത്തോടെ നീരജ് വെള്ളി നേടിയിരുന്നു. 84. 52 മീറ്ററാണ് സീസണിൽ നീരജിന്റെ പ്രകച്ച പ്രകടനം. നീരജിനൊപ്പം ഇന്ത്യയുടെ കിഷോർ ജെനയും ദോഹയിൽ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം 76.31 മീറ്റർ കണ്ടെത്തിയ കിഷോർ ജെന ഒൻപതാം സ്ഥാനത്തായിരുന്നു. പാകിസ്ഥാന്റെ ഒളിംപിക് ചാംപ്യൻ അർഷാദ് നദീം ഇത്തവണ പങ്കെടുക്കുന്നില്ല.
ദോഹ ഡയമണ്ട് ലീഗിന് ശേഷം നീരജ് തുടര്‍ന്ന് മെയ് 23 ന് പോളണ്ടിലെ ചോര്‍സോവില്‍ നടക്കുന്ന 71-ാമത് ജാനുസ് കുസോസിന്‍സ്‌കി മെമ്മോറിയല്‍ എന്ന വേള്‍ഡ് അത്‌ലറ്റിക്സ് കോണ്ടിനെന്റല്‍ ടൂര്‍ (സില്‍വര്‍ ലെവല്‍) മീറ്റിലും മത്സരിക്കും. ജൂണ്‍ 24 ന് ചെക്ക് റിപ്പബ്ലിക് നടക്കുന്ന ഒസ്ട്രാവ ഗോള്‍ഡന്‍ സ്പൈക്ക് 2025 അത്‌ലറ്റിക്സ് മീറ്റിലും നീരജ് പങ്കെടുക്കും. കഴിഞ്ഞ രണ്ട് പതിപ്പുകളില്‍ പരിക്കുകള്‍ കാരണം താരം പിന്മാറിയിരുന്നു. ഇത്തവണ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ് നീരജ്. സീസണിലെ ആദ്യ മത്സരത്തില്‍ വിജയത്തോടെയാണ് നീരജ് തുടങ്ങിയത്. പോഷ് ഇന്‍വിറ്റേഷനല്‍ ട്രാക്ക് ഇവന്റില്‍ 84.52 മീറ്റര്‍ കുറിച്ചാണ് നീരജ് ഒന്നാമതെത്തിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

