ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് -രാജസ്ഥാന്‍ റോയല്‍സ് മത്സരം നേരത്തെയാക്കി ബിസിസിഐ. ഏപ്രി 17ന് കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സിൽ നടക്കേണ്ട മത്സരം 16ആം തീയതി ഇതേവേദിയില്‍ നടക്കും. 16ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കേണ്ട ഗുജറാത്ത് ടൈറ്റന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം 17ന് നടത്തും. കൊല്‍ക്കത്തയിലെ ശ്രീരാമ നവമിയെ തുടര്‍ന്നാണ് മത്സരങ്ങള്‍ പരസ്പംര മാറ്റിയത്.
നവമി ആഘോഷങ്ങ നടക്കുന്നതിനാല്‍ ഐപിഎല്‍ മത്സരത്തിന് മതിയായ സുരക്ഷ നല്‍കാനാകുമോ എന്ന് അധികൃതര്‍ക്ക് ഉറപ്പില്ലാത്താണ് മത്സരം മാറ്റാന്‍ കാരണം. നിലവില്‍ പോയന്‍റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് രാജസ്ഥാൻ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും. ടൂര്‍ണെമെന്‍റില്‍ ഈ സീസണില്‍ തോല്‍ക്കത്ത ടീമുകളുമാണ് കൊല്‍ക്കത്തയും രാജസ്ഥാനും. ഇന്നലെ മുംബൈയെ വീഴ്ത്തിയാണ് രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.മൂന്ന് മത്സരങ്ങളും ജയിച്ച രാജസ്ഥാന് ആറ് പോയന്‍റും രണ്ട് മത്സരങ്ങളും ജയിച്ച കൊല്‍ക്കത്തക്ക് നാലു പോയന്‍റുമാണുള്ളത്.
മൂന്നില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ചെന്നൈ നാലു പോയന്‍റുമായി മൂന്നാമതാണ്. +1.047 നെറ്റ് റണ്‍റേറ്റാണ് കൊല്‍ക്കത്തയ്ക്ക്. ചെന്നൈക്ക് +0.976 റണ്‍റേറ്റുള്ളപ്പോള്‍ ഒന്നാമതുള്ള രാജസ്ഥാന് +1.249 നെറ്റ് റണ്‍റേറ്റുണ്ട്. മൂന്നില്‍ രണ്ട് മത്സരം ജയിച്ച ഗുജറാത്ത് ടൈറ്റന്‍സാണ് നാലാമത്. -0.738 റണ്‍റേറ്റാണ് ഗുജറാത്തിനുള്ളത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാബാദാണ് അഞ്ചാം സ്ഥാനത്ത്. മൂന്നില്‍ ഒരു മത്സരം മാത്രം ജയിച്ച ഹൈദരാബാദിന് രണ്ട് പോയിന്റ് മാത്രമാണുള്ളത്. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും തോല്‍വിയുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആറാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം ആദ്യജയം സ്വന്തമാക്കിയ ഡല്‍ഹി കാപിറ്റല്‍സ് ഏഴാമതാണ്. പഞ്ചാബ് കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എന്നിവര്‍ യഥാക്രമം എട്ടും ഒമ്പതും സ്ഥാനങ്ങളില്‍. കളിച്ച മൂന്ന് മത്സരവും തോറ്റ മുംബൈ ഇന്ത്യന്‍സ് അവസാന സ്ഥാനത്താണ്. ടീം ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

