മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യൻ ക്രിക്കറ്റ് ലോകം ഇതുവരെ കണ്ടില്ലാത്ത അത്രയും മാസ് നൽകി അവതരിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. സംവിധാകനും സഞ്ജുവിന്‍റെ അടുത്ത സുഹൃത്തുമായ ബേസിൽ ജോസഫിനെ അണിനിരത്തി കൊണ്ടാണ് സഞ്ജുവിന്‍റെ ലോഞ്ചിംഗ് വീഡിയോ സിഎസ്കെ പുറത്ത് വിട്ടിട്ടുള്ളത്. അപ്പോൾ ഇനി നമ്മുടെ പയ്യൻ യെല്ലോ, കൂടെ നമ്മളും എന്നുള്ള ബേസിലിന്‍റെ ഡയലോഗോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഇതിനിടെ സഞ്ജുവും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഒരുമിച്ചുള്ള ചിത്രവും കാണിക്കുന്നുണ്ട്. സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എത്തിയതായി കഴിഞ്ഞ ദിവസം ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നു.
ചെന്നൈയില്‍ സഞ്ജുവിന്റെ റോള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ആദ്യ സീസണില്‍ തന്നെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയേക്കില്ല. റുതുരാജ് ഗെയ്കവാദാണ് നിലവില്‍ ടീമിനെ നയിക്കുന്നത്. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. 18 കോടി ആയിരിക്കും സഞ്ജുവിന്റെ പ്രതിഫലം. ഔദ്യോഗിക പ്രഖ്യാപനം വന്നയുടനെയാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ച് സംസാരിച്ചിരുന്നു. സഞ്ജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടതിങ്ങനെ… ”പരിമിതമായ സമയം മാത്രമെ നമ്മള്‍ ഇവിടെയുള്ളൂ. ഞാന്‍ എന്റെ എല്ലാം രാജസ്ഥാന്‍ റോയല്‍സ് വേണ്ടി സമര്‍പ്പിച്ചു. ഇവര്‍ക്കൊപ്പം ക്രിക്കറ്റ് ഒരുപാട് ആസ്വദിച്ചു. ജീവതകാലം മുഴുവന്‍ ഓര്‍ത്തുവെക്കാനുള്ള ബന്ധങ്ങളുണ്ടാക്കി. ഫ്രാഞ്ചൈസിയിലുള്ള എല്ലാവരേയും എന്റെ കുടുംബം പോലെയാണ് കണ്ടത്. എന്നാലിപ്പോള്‍ ഞാന്‍ മുന്നോട്ടുപോവുകയാണ്. എല്ലാവരോടും കടപ്പെട്ടിരിക്കും.” സഞ്ജു സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

