കഴിഞ്ഞ ദിവസമാണ് ചരിത്രത്തിലാദ്യമായി ചെസ് ഒളിംപ്യാഡില്‍ ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. അതും പുരുഷ, വനിതാ വിഭാഗത്തില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കി ഇന്ത്യ ഇരട്ടി മധുരം അറിഞ്ഞു. ഇതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ റഷ്യന്‍ ചെസ് താരം ഗാരി കാസ്പറോവ്. പണ്ട് മത്സരത്തിൽ തന്റെ എതിരാളിയായിരുന്ന വിശ്വാനാഥന്‍ ആനന്ദിന്റെ ശ്രമങ്ങളേയും ഗാരി എടുത്തു പറഞ്ഞായിരുന്നു അഭിനന്ദനം. ഒപ്പം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നു പോലും മെഡല്‍ പട്ടികയില്‍ ഇല്ല എന്ന കാര്യവും ഇതേ എക്‌സ് പോസ്റ്റില്‍ കാസ്പറോവ് പരോക്ഷമായി പറയ്യുന്നുണ്ട്.
‘ഇന്ത്യയുടെ ഇരട്ട സ്വര്‍ണ നേട്ടം. വിഷിയുടെ കുട്ടികള്‍ എല്ലാം വളര്‍ന്നു. ചെസ് അതിന്റെ ജന്മ വീട്ടിലേക്ക് തന്നെ മടങ്ങിയെത്തിയിരിക്കുന്നു. ഒപ്പം രണ്ട് അമേരിക്കന്‍ പതാകകളും ഉസ്‌ബെക്കിസ്ഥാന്‍, കസാഖിസ്ഥാന്‍ പതാകകളും പോഡിയത്തില്‍ കാണാം. എന്നാല്‍ യൂറോപ്യന്‍ പതാകയില്ല- കാസ്പറോവ് കുറിച്ചു.
നേരത്തെയുംകാസ്പറോവ് പ്രഗ്നാനന്ദ, ഗുകേഷ് അടക്കമുള്ള ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

