വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; ഇന്ത്യൻ ക്രിക്കറ്റ് താരം മായങ്ക് അഗർവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്ത്യൻ ഓപ്പണറും രഞ്ജി ട്രോഫിയിലെ കർണാടക ടീം ക്യാപ്റ്റനുമായ മായങ്ക് അഗർവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വായിലും തൊണ്ടയിലും പൊള്ളലേറ്റതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രഞ്ജി ട്രോഫി മത്സരത്തിന് ശേഷം അഗർത്തലയിൽ നിന്ന് സൂറത്തിലേക്കുള്ള വിമാനയാത്രക്കിടെയായിരുന്നു സംഭവം.

ഛർദ്ദിക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയുടനെ മായങ്കിനെ അഗർത്തലയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. താരം അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ടുകൾ. പെട്ടെന്നുണ്ടായ അസുഖത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply