വിന്‍ഡീസിനെ വീഴ്ത്തിയിട്ടും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മുന്നേറാനാവാതെ ഇന്ത്യ, പോയന്‍റ് പട്ടികയിൽ മൂന്നാമത് തന്നെ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയിട്ടും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ മുന്നേറാനാവാതെ ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഏഴ് ടെസ്റ്റുകളില്‍ നാലാം ജയമാണ് ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരെ നേടിയത്. ഏഴ് മത്സരങ്ങളില്‍ നാലു ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമുള്ള 52 പോയന്‍റും 61.90 പോയന്‍റ് ശതമാനവുമായി ഇന്ത്യ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തന്നെയാണിപ്പോഴും.

വെറും രണ്ട് ടെസ്റ്റുകള്‍ മാത്രം കളിച്ച് ഒരു ജയവും ഒരു സമനിലയും അടക്കം 16 പോയന്‍റും 66.67 പോയന്‍റ് ശതമനാവുമുള്ള ശ്രീലങ്കയാണ് ഇന്ത്യക്ക് മുന്നില്‍ രണ്ടാമത്. നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് ടെസ്റ്റും ജയിച്ച് 36 പോയന്‍റും 100 പോയന്‍റ് ശതമാനവുമുള്ള ഓസ്ട്രേലിയയാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സര്‍ക്കിളില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച ടീമും ഇന്ത്യയാണ്. ഏഴ് ടെസ്റ്റുകളാണ് ഇന്ത്യ ഇതുവരെ കളിച്ചത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply