വനിതാ ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാർക്ക് സിയറയുടെ ആദ്യ യൂണിറ്റുകൾ സമ്മാനം

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ചരിത്ര വിജയം ആഘോഷിക്കുന്നതിന് വമ്പൻ പ്രഖ്യാപനവുമായി ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ്. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ടാറ്റ സിയറയുടെ ഒരോ യൂണിറ്റ് വീതം ടീമിലെ ഓരോ അംഗത്തിനും കമ്പനി സമ്മാനിക്കും. ഐസിസി വനിതാ ലോകകപ്പ് വിജയത്തിനു ശേഷമുള്ള ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ടാറ്റ മോട്ടോഴ്‌സിന്‍റെ ഈ വമ്പൻ പ്രഖ്യാപനം. ഈ മാസം അവസാനം എസ്‍യുവി പൊതുജനങ്ങൾക്കായി അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായി എസ്‌യുവിയുടെ ടോപ്പ്-സ്പെക്ക് പതിപ്പുകൾ കമ്പനി സമ്മാനമായി നൽകും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply