തുടർതോൽവികളിൽ വലഞ്ഞ പാക്കിസ്ഥാന് ലോകകപ്പിൽ മൂന്നാം ജയം. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്റെ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 205 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാക്കിസ്ഥാൻ 32.3 ഓവറിൽ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.
പാക്കിസ്ഥാനായി ഓപ്പണർ ഫഖർ സമാൻ 81 റൺസ് നേടി ടോപ് സ്‌കോററായി. മറ്റൊരു ഓപ്പണറായ അബ്ദുള്ള ഷഫീഖ് 68 റൺസ് നേടി. ഓപ്പണിങ് വിക്കറ്റിൽ തന്നെ 128 റൺസ് വന്നിരുന്നു. അതോടെ ബംഗ്ലാദേശ് ചിത്രത്തിലെ ഇല്ലാതായി.
നായകൻ ബാബർ അസം(9) ഉൾപ്പെടെ മൂന്ന് പേരെ മടക്കി എന്നത് മാത്രം ബംഗ്ലാദേശിന് ആശ്വസിക്കാം. മെഹദി ഹസനാണ് മൂന്നു വിക്കറ്റും വീഴ്ത്തിയത്. വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ 26 റൺസുമായി പുറത്താകാതെ നിന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

