ലോകകപ്പ് ഇലവന്‍ തെരഞ്ഞെടുത്ത് ഹര്‍ഭജന്‍ സിംഗ്; വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍; രോഹിത് ശര്‍മ്മയും യശസ്വി ജയ്‌സ്വാളും ഓപ്പണര്‍മാര്‍

ട്വന്‍റി 20 ലോകകപ്പില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഇന്ത്യന്‍ ഇതിഹാസ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ് പറയുന്നത് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെ മറികടന്ന് ഇലവനില്‍ ഉറപ്പായും എത്തണമെന്നും അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നുമാണ്. ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവനെ ഹര്‍ഭജന്‍ സിംഗ് തെരഞ്ഞെടുത്തപ്പോള്‍ വിക്കറ്റ് കീപ്പറയത് സഞ്ജു സാംസണാണ്, ഓപ്പണര്‍മാര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും യുവതാരം യശസ്വി ജയ്‌സ്വാളുമാണ്. വിരാട് കോലി മൂന്നാമതും നമ്പര്‍ 1 ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് നാലാമതും ബാറ്റിംഗിന് ഇറങ്ങണം. മികച്ച ഫോമിലായതുകൊണ്ട് അഞ്ചാമനായി സഞ്ജു ക്രീസിലെത്തണം എന്നാണ് ഹര്‍ഭജന്‍ സിംഗ് പറയുന്നത്.

ഫോമിലല്ലാത്ത ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയാണ് ആറാം നമ്പറിലേക്ക് ഹര്‍ഭജന്‍ സിംഗ് പരിഗണിച്ചത്. മറ്റൊരു ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പ്ലേയിംഗ് ഇലവനിലെത്തുമ്പോള്‍ സ്പെഷ്യലിസ്റ്റ് സ്‌പിന്നറായി, കുല്‍ദീപ് യാദവിനെ മറികടന്ന് യൂസ്‌വേന്ദ്ര ചഹലിനെ ഇലവനില്‍ ഹര്‍ഭജന്‍ ഉള്‍പ്പെടുത്തി. ജസ്പ്രീത് ബുമ്രയ്ക്കൊപ്പം പ്ലേയിംഗ് ഇലവനില്‍ പേസര്‍മാരായി ഇടംപിടിച്ചത് അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവരാണ്. കുല്‍ദീപിനും റിഷഭിനും പുറമെ ശിവം ദുബെയും അക്സര്‍ പട്ടേലുമാണ് ഭാജിയുടെ ഇലവനില്‍ ഇടംപിടിക്കാതെ പോയ സ്ക്വാഡിലുള്ള മറ്റ് താരങ്ങള്‍. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply