യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്. കലാശപ്പോരിൽ സ്പെയിനിനെ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് പോർച്ചുഗൽ ചാംപ്യന്മാരായത്. ഷൂട്ടൗട്ടിൽ 3 നെതിരെ 5 ഗോളുകൾക്കാണ് പോർചുഗൽ വിജയം നേടിയത്. വിജയം നേടിയത്.ആവേശകരമായ മത്സരത്തിലെ ആദ്യ പകുതിയിൽ സ്‌പെയിൻ മുന്നിലായിരുന്നു. 21ാം മിനിറ്റിൽ മാർട്ടിൻ സുബിമെൻഡിയാണ് സ്‌പെയിനിന് വേണ്ടി ആദ്യ ഗോൾ നേടിയത്. പിന്നാലെ തന്നെ 25ാ-ാം മിനിറ്റിൽ പോർചുഗലിനായി നുനോ മെൻഡിസ് ആദ്യ ഗോൾ നേടി. മെൻഡിസിന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ ആണിത്.
നിശ്ചിത സമയവും എക്സ്ട്രാ സമയവും കടന്നെങ്കിലും മത്സരം സമനിലയിലായി. ഇതോടെ മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തുകയായിരുന്നു.ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം വല കുലുക്കി. എന്നാൽ സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ ഡിയോഗ കോസ്റ്റ തടഞ്ഞത് നിർണായകമായി.
പോർച്ചുഗലിന്റെ റൊണാൾഡോയും സ്പെയിനിൻ ലമീൻ യമാലും സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടതിനാൽ ഷൂട്ടൗട്ടിനുണ്ടായിരുന്നില്ല. പോർച്ചുഗലിനായി റൊണാൾഡോയുടെ മൂന്നാം കിരീടമാണിത്. 2016ലെ യൂറോ കപ്പും 2019ലെ നേഷൻസ് ലീഗും പോർച്ചുഗൽ ജയിച്ചിരുന്നു. അന്താരാഷ്ട്ര ഫുട്ബോളിലെ റൊണാൾഡോയുടെ ഗോൾ നേട്ടം 138 ആയി.