ഇതിഹാസ താരവും നായകനുമായ ലയണൽ മെസി അർജന്റീന ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നു. അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള അർജന്റീനയുടെ പ്രാഥമിക സംഘത്തെ കോച്ച് ലയണൽ സ്‌കലോനി പ്രഖ്യാപിച്ചു. ഈ പട്ടികയിൽ മെസിയും ഇടംപിടിച്ചു.ചിലി, കൊളംബിയ ടീമുകൾക്കെതിരെയാണ് ലോക ചാംപ്യൻമാരായ അർജന്റീനയുടെ അടുത്ത ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങൾ. 28 അംഗ പ്രഥാമിക സംഘത്തെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
37കാരനായ ഇതിഹാസം മാർച്ചിനു ശേഷം ദേശീയ ടീമിൽ കളിച്ചിട്ടില്ല. പരിക്കിനെ തുടർന്നു വിശ്രമത്തിലായിരുന്നു. അതിനിടെ യുറുഗ്വെ, ബ്രസീൽ ടീമുകൾക്കെതിരായ പോരാട്ടങ്ങളിലും താരം കളിച്ചില്ല. എന്നാൽ ഈ മത്സരങ്ങൾ മെസിയുടെ അഭാവത്തിലും അർജന്റീന ജയിച്ചു കയറിയിരുന്നു. നിലവിൽ ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ അർജന്റീനയ്ക്ക് സാധിച്ചിട്ടുണ്ട്. യുറുഗ്വെ, ബ്രസീൽ ടീമുകൾക്കെതിരായ വിജയത്തോടെ തന്നെ അവർ യോഗ്യത ഉറപ്പാക്കിയിരുന്നു.
ഇനി നടക്കാനുള്ള മത്സരങ്ങൾ അർജന്റീനയെ സംബന്ധിച്ചു പരിശീലന പോരാട്ടം കൂടിയാണ്. വരുന്ന കോപ്പ അമേരിക്ക കിരീടം നിലനിർത്തുകയും അവരുടെ ലക്ഷ്യമാണ്.ചിലിക്കെതിരെ എവേ പോരാട്ടമാണ് അർജന്റീന കളിക്കുന്നത്. ജൂൺ അഞ്ചിനാണ് മത്സരം. കൊളംബിയക്കെതിരെ ബ്യൂണസ് അയേഴ്സിലാണ് പോരാട്ടം. ജൂൺ 10നാണ് മത്സരം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

