മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് ആശ്വാസ ജയവുമായി വെസ്റ്റ് ഇന്‍ഡീസ്. മഴയെ തുടര്‍ന്നു 23 ഓവര്‍ ആക്കി ചുരുക്കിയ പോരില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 3 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് അടിച്ചു. വിന്‍ഡീസിന്റെ ലക്ഷ്യം 23 ഓവറില്‍ 195 റണ്‍സാക്കി നിശ്ചിച്ചു. കരീബിയന്‍ സംഘം 2 വിക്കറ്റ് നഷ്ടത്തില്‍ 196 അടിച്ച് ജയം സ്വന്തമാക്കി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ശ്രീലങ്ക 2-1നു സ്വന്തമാക്കി.
എവിന്‍ ലൂയിസിന്റെ അതിവേഗ സെഞ്ച്വറിയാണ് വിന്‍ഡീസ് ജയം അനായാസമാക്കിയത്. താരം 61 പന്തില്‍ 9 ഫോറും 4 സിക്‌സും സഹിതം പുറത്താകാതെ 102 റണ്‍സ് അടിച്ചു ജയത്തിലേക്ക് ടീമിനെ നയിച്ചു. ഒപ്പം ഷെര്‍ഫെന്‍ റിഥര്‍ഫോര്‍ഡും കട്ടയ്ക്ക് നിന്നു. താരം 26 പന്തില്‍ 50 റണ്‍സ് അടിച്ചു പുറത്താകാതെ ടീമിന്റെ ജയം ഉറപ്പാക്കി. താരം 4 ഫോറും 3 സിക്‌സും പറത്തി. ബ്രണ്ടന്‍ കിങ് (16), ക്യാപ്റ്റന്‍ ഷായ് ഹോപ് (22) എന്നിവരുടെ വിക്കറ്റുകളാണ് വെസ്റ്റ് ഇന്‍ഡീസിനു നഷ്ടമായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്കായി കുശാല്‍ മെന്‍ഡിസാണ് മികച്ച ബാറ്റിങ് നടത്തിയത്. താരം 22 പന്തില്‍ 9 ഫോറും ഒരു സിക്‌സും സഹിതം അതിവേഗം 56 റണ്‍സെടുത്തത് നിര്‍ണായകമായി. പതും നിസ്സങ്ക (56), അവിഷ്‌ക ഫെര്‍ണാണ്ടോ (34) എന്നിവരും ലങ്കന്‍ നിരയില്‍ തിളങ്ങി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

