ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അർജുന അവാർഡ്. 2023ലെ മികച്ച പ്രകടനം മുൻനിർത്തിയാണ് പുരസ്കാരം. 2023ലെ ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിൽ ഫാസ്റ്റ് ബൗളറായ ഷമി നിർണായക പങ്കുവഹിച്ചിരുന്നു. 24 വിക്കറ്റുകൾ ലോകകപ്പ് വേദിയിൽ പിഴുതുകൊണ്ടാണ് ഷമി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് ആക്രമണത്തിന്റെ കുന്തമുനയായത്.
രാജ്യത്തെ രണ്ടാമത്തെ ഉയർന്ന കായിക പുരസ്കാരമാണ് അർജുന. ഷമിയെ കൂടാതെ മറ്റ് 25 പേർക്ക് കൂടി അർജുന പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ ചിരാഗ് ഷെട്ടി, സാത്‍വിക്സായിരാജ് രങ്കിറെഡ്ഡി എന്നിവർക്ക് ഇന്ത്യയുടെ ഉയർന്ന കായിക പുരസ്കാരമായ ഖേൽരത്ന പുരസ്കാരം ലഭിച്ചിട്ടുണ്ട്. മലയാളി ലോങ്ജംപ് താരം ശ്രീശങ്കറിനും പുരസ്കാരം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

