സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ഇന്ത്യന്‍ താരങ്ങളുമായെത്തിയ മുംബൈക്കെതിരെ കേരളത്തിന് 15 റണ്‍സ് ജയം. ലക്‌നൗവില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 179 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. കേരളത്തിന് വേണ്ടി 28 പന്തില്‍ 46 റണ്‍സെടുത്ത വിഷ്ണു വിനോദ് ടോപ് സ്‌കോററായി. 40 പന്തില്‍ 43 റണ്‍സെടുത്ത വിഷ്ണു വിനോദ് മധ്യനിരയില്‍ പിടിച്ചുനിന്നു. മുഹമ്മദ് അസറുദ്ദീന്‍ (25 പന്തില്‍ 32), ഷറഫുദ്ദീന്‍ (15 പന്തില്‍ 35) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ മുംബൈ 19.4 ഓവറില്‍ 163 റണ്‍സിന് എല്ലാവരും പുറത്തായി. ഒരു ഓവറില്‍ സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 32) ഉള്‍പ്പെടെ മൂന്ന് പേരെ പുറത്താക്കി കെ എം ആസിഫാണ് വിജയം അനായാസമാക്കിയത്. ഒന്നാകെ അഞ്ച് വിക്കറ്റുകള്‍ ആസിഫ് വീഴ്ത്തി. 3.4 ഓവറില്‍ 24 റണ്‍സ് മാത്രമാണ് ആസിഫ് വിട്ടുകൊടുത്തത്.
52 റണ്‍സ് നേടിയ സര്‍ഫറാസ് ഖാനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. അജിന്‍ക്യ രഹാനെ (18 പന്തില്‍ 32), സൂര്യകുമാര്‍ എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. തുടക്കത്തില്‍ തന്നെ ആയുഷ് മാത്രമെ (3) ഷറഫുദ്ദീ ബൗള്‍ഡാക്കി. തുടര്‍ന്ന് രഹാനെ – സര്‍ഫറാസ് സഖ്യം 80 റണ്‍സ് കൂട്ടിചേര്‍ത്തു. മുംബൈ അനായാസം ജയിക്കുമെന്ന് തോന്നിക്കെയാണ് രഹാനെയെ വിഗ്നേഷ് പുത്തൂര്‍ മടക്കുന്നത്. വൈകാതെ സര്‍ഫറാസിനെ അബ്ദുള്‍ ബാസിതും മടക്കി. ഇതോടെ മൂന്നിന് 99 എന്ന നിലയിലായി മുംബൈ.
തുടര്‍ന്നെത്തിയ ശിവം ദുബെയ്ക്ക് (11) തിളങ്ങാനായില്ല. പതിനെട്ടാം സായ്‌രാജ് പാട്ടീല്‍ (13), സൂര്യകുമാര്‍ (32), ഷാര്‍ദുല്‍ താക്കൂര്‍ (0) എന്നിവരെ ആസിഫ് പുറത്താക്കി. 19-ാം ഓവറില്‍ അഥര്‍വ അങ്കോളേക്കര്‍ (0) മടങ്ങിയതോടെ എട്ടിന് 153 എന്ന നിലയിലായി മുംബൈ. അവസാന ഓവറില്‍ ഷംസ് മുലാനി (1), ഹാര്‍ദിക് താമോറെ (9) എന്നിവരെ മടക്കി ആസിഫ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

