മിന്നുമണി മിന്നി ; ഇന്ത്യയ്ക്ക് രണ്ടാം ജയവും പരമ്പരയും

ബംഗ്ലാദേശിനെതിരായ വനിതാ ട്വന്റി- 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ രണ്ടാമത്തെ മത്സരവും ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര നേടിയത്.രണ്ടാം മത്സരത്തിൽ എട്ട് റൺസിനായിരുന്നു ഇന്ത്യൻ വനിതകളുടെ ജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. 19 റൺസെടുത്ത ഷെഫാലി വർമയായിരുന്നു ടോപ് സ്കോറർ. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ സ്മൃതി മന്ഥാനയും ഷെഫാലി വർമയും ചേർന്ന് 33 റൺസ് എടുത്തെങ്കിലും പിന്നീട് എത്തിയ ആർക്കും പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല.

96 റൺ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യൻ ബോളർമാർ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. നാല് ഓവറിൽ ഒൻപത് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മലയാളി താരം മിന്നു മണിയാണ് ബംഗ്ലാദേശ് പതനത്തിന് ആക്കം കൂട്ടിയത്. ഷെഫാലി വർമ്മ മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും, നാലോവറിൽ 12 റൺസ് വഴങ്ങി ദീപ്തി ശർമ്മ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി. ബംഗ്ലാദേശിന് വേണ്ടി പോരാടിയ നിഗർ സുൽത്താനയെ (55 പന്തിൽ 38 റൺസ്) വീഴ്ത്തി ദീപ്തി ശർമ്മയാണ് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply