മനോള മാർക്വേസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞു

മനോള മാർക്വേസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞു. സ്ഥാനം ഒഴിയാനുള്ള മനോള സന്നദ്ധത എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിലെ തോൽവിക്ക് പിന്നാലെയായിരുന്നു മനോള മാർക്വേസ് സ്ഥാനം ഒഴിയാനുള്ള തീരുമാനം അറിയിച്ചത്.

പരിശീലക സ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും മനോള മാർക്വേസും ധാരണയായിതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. എഐഎഫ്എഫ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ കെ. സത്യനാരായണയെ ഉദ്ധരിച്ചാണ് വാർത്താ ഏജൻസി റിപ്പോർട്ട് സ്ഥിരീകരിച്ചത്. രണ്ട് വർഷത്തെ കരാറിൽ ആണ് മനോള മാർക്വേസ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്ത് എത്തിയത്. പദവിയിൽ ഒരു വർഷം ബാക്കി നിൽക്കെയാണ് പടിയിറക്കം. പുതിയ പരിശീലകനെ കണ്ടെത്താനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചു.

സ്പാനിഷ് താരമായിരുന്ന മനോള 2020-ലാണ് മനോള ഇന്ത്യയിൽ പരിശീലകനായി എത്തുന്നത്. 2020 മുതൽ 2023 വരെ മൂന്നുവർഷക്കാലം ഹൈദരാബാദ് എഫ്.സി.യുടെ പരിശീലകനായിരുന്നു. 2021-22 സീസണിൽ ഐ.എസ്.എൽ. ചാമ്പ്യന്മാരായ ഹൈദരാബാദിന്റെ പരിശീലകനായിരുന്നു. പിന്നീട് ഗോവ എഫ്സിയുടെ പരിശീലക ചുമതലയും നിർവഹിച്ചിരുന്നു.

Leave a Reply