മത്സരം തീരം മുൻപേ കളിക്കളത്തിൽ നിന്ന് പിൻവലിച്ചു; പിഎസ്ജി പരിശീലകനോട് മോശമായി പ്രതികരിച്ച് കിലിയൻ എംബാപ്പെ

ഈ സീസൺ അവസാനത്തോടെ പിഎസ്ജി വിടിനൊരുങ്ങുന്ന ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപെ വിവാദത്തിൽ. ലീഗ് വണ്ണിൽ മാർസെലെക്കെതിരായ മാച്ചിൽ കളിക്കളത്തിൽ നിന്ന് പിൻവലിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. ഇതോടെ സബ്‌സ്റ്റിറ്റിയൂട്ടായി പുറത്തേക്ക് മടങ്ങിയ എംബാപെ ഡഗൗട്ടിലിരിക്കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ പരിശീലകൻ ലൂയിസ് എൻറികക്കെതിരെ മോശം കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. ഫ്രാൻസ് ടീം ക്യാപ്റ്റൻ കൂടിയായ എംബാപെയെ 65ആം മിനിറ്റിലാണ് പിൻവലിച്ചത്. പകരക്കാരനായി പോർച്ചുഗീസ് യുവതാരം ഗോൺസാലോ റാമോസിനെയാണ് ഇറക്കിയത്.

അതേസമയം, സംഭവത്തെ ലൂയിസ് എൻറികെ നിസാരവത്കരിച്ചു. ഇത്തരം പ്രതികരണത്തെ കുറിച്ച് അറിയില്ലെന്ന് മുൻ സ്പാനിഷ് താരം പ്രതികരിച്ചു. എംബാപെയെ പിൻവലിച്ച തീരുമാനം ശരിയായിരുന്നെന്നും ടീം പ്രകടനം മുൻനിർത്തിയാണ് അത്തരമൊരു നീക്കം നടത്തിയതെന്നും താരം പറഞ്ഞു. എംബാപെ സബ്സ്റ്റിറ്റിയൂഷനെതിരെ പ്രതികരിച്ചത് കണ്ടില്ല. അസന്തുഷ്ടനായിരുന്നെങ്കിൽ അത് എന്തിനാണെന്ന് തനിക്കറിയില്ലെന്നും മത്സരശേഷം പിഎസ്ജി കോച്ച് പ്രതികരിച്ചു. വ്യക്തിഗത മികവല്ല, ടീമിന്റെ പ്രകടനമാണ് തന്റെ ലക്ഷ്യം. ഇതിൽ ചിലപ്പോൾ തെറ്റുകൾ സംഭവിച്ചേക്കാം. എന്നാൽ തന്നെ സംബന്ധിച്ച് ഇക്കാര്യത്തിൽ സംതൃപ്തനാണെന്നും ലൂയിസ് എൻറികെ പറഞ്ഞു.

പുതിയ സീസണിൽ താരം റയൽമാഡ്രിഡിലേക്ക് ചേക്കാറാനൊരുങ്ങുന്നതായി മാസങ്ങൾക്ക് മുൻപ് തന്നെ റിപ്പോർട്ടുണ്ടായിരുന്നു. സ്പാനിഷ് ക്ലബിൽ താരത്തിന്റെ പ്രതിഫലം സംബന്ധിച്ച ചർച്ചയാണ് ഇപ്പോൾ നടന്നുവരുന്നത്. ഇതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. പിഎസ്ജിയിൽ താരത്തെ നിലനിർത്താൻ ശ്രമം നടന്നിരുന്നെങ്കിലും ക്ലബ് വിടണമെന്ന ആഗ്രഹം എംബാപെ അറിയിക്കുകയായിരുന്നു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ഈമാസം 11ന് ബാഴ്‌സലോണയുമായാണ് ഫ്രഞ്ച് ക്ലബിന്റെ മത്സരം. ഇതുവരെ ക്ലബിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടാനാവാത്ത എംബാപെക്ക് ഇത്തവണ കിരീടത്തോടെ മടങ്ങാനാണ് ആഗ്രഹം. നിലവിൽ താരം ചാമ്പ്യൻസ് ലീഗിൽ മികച്ച ഫോമിലാണ് യുവതാരം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply