ഫിഫ അറബ് കപ്പ്: കുവൈത്തിന് നിർണായകം; നാളെ ജോർദാനെ നേരിടും

ഖത്തറിൽ നടക്കുന്ന 11-ാമത് ഫിഫ അറബ് കപ്പ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് നാളെ (ശനിയാഴ്ച) ജോർദാനെ നേരിടും. ആദ്യ മത്സരത്തിൽ ശക്തരായ ഈജിപ്തിനെ സമനിലയിൽ തളച്ച കുവൈത്തിന്, അടുത്ത റൗണ്ട് പ്രതീക്ഷകൾ നിലനിർത്താൻ ഈ മത്സരം നിർണായകമാണ്. നിലവിൽ ഒരു സമനിലയിൽനിന്ന് ഒരു പോയിന്റാണ് കുവൈത്തിനുള്ളത്.

നാളെ ജോർദാനെ കീഴടക്കിയാൽ അവർക്ക് നോക്കൗട്ട് റൗണ്ട് പ്രതീക്ഷകൾ സജീവമാക്കാം. ഗ്രൂപ്പ് റൗണ്ടിൽ ചൊവ്വാഴ്ച യു.എ.ഇയുമായാണ് കുവൈത്തിന്റെ അവസാന മത്സരം. നാല് രാജ്യങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനക്കാർ മാത്രമാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറുക എന്നതിനാൽ ഗ്രൂപ്പ് സി-യിൽ കടുപ്പമേറിയ പോരാട്ടമാണ് നടക്കുന്നത്.

തിങ്കളാഴ്ച ആരംഭിച്ച ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ്-എയിൽ ഖത്തർ, ടുണീഷ്യ, സിറിയ, ഫലസ്തീൻ എന്നീ രാജ്യങ്ങളും, ഗ്രൂപ്പ്-ബിയിൽ മൊറോക്കോ, സൗദി അറേബ്യ, ഒമാൻ, കൊമോറോസ് എന്നീ രാജ്യങ്ങളും, ഗ്രൂപ്പ്-സിയിൽ കുവൈത്ത്, ജോർദാൻ, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങളും, ഗ്രൂപ്പ്-ഡിയിൽ അൾജീരിയ, ഇറാഖ്, ബഹ്‌റൈൻ, സുഡാൻ എന്നീ രാജ്യങ്ങളുമാണ് പങ്കെടുക്കുന്നത്. ഡിസംബർ 18-ന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply