പാകിസ്ഥാന്‍ സര്‍ക്കാരിനൊപ്പം’; നിലപാട് വ്യക്തമാക്കി ഷാഹിദ് അഫ്രീദി

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി പാക് ക്രിക്കറ്റ് ഇതിഹാസം ഷാഹിദ് അഫ്രീദി. ഈ മാസം 15ന് കൊളംബോയില്‍ നടക്കേണ്ട മത്സരത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനത്തില്‍ വിഷമമുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ തന്റെ സര്‍ക്കാരിനൊപ്പമാണ് നിലകൊള്ളുന്നതെന്നും അഫ്രീദി വ്യക്തമാക്കി. തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് അഫ്രീദി തന്റെ നിലപാട് വ്യക്തമാക്കിയത്.

രാഷ്ട്രീയ ബന്ധങ്ങള്‍ വഷളാകുമ്പോള്‍ കവാടങ്ങള്‍ തുറക്കാന്‍ ക്രിക്കറ്റിന് സാധിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. ”രാഷ്ട്രീയം വാതിലുകള്‍ അടയ്ക്കുമ്പോള്‍ അവ തുറക്കാന്‍ ക്രിക്കറ്റിന് കഴിയുമെന്ന് ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു. ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ കളിക്കില്ല എന്നത് ഖേദകരമാണ്. എങ്കിലും എന്റെ സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ഐസിസി വെറും പ്രസ്താവനകള്‍ നടത്തുകയല്ല, മറിച്ച് തങ്ങള്‍ നിഷ്പക്ഷരും സ്വതന്ത്രരുമാണെന്ന് തീരുമാനങ്ങളിലൂടെ തെളിയിക്കേണ്ട സമയമാണിത്.” അഫ്രീദി കുറിച്ചു.

Leave a Reply