ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലാണ് പുതുമുഖം. പേസർ ആവേശ് ഖാനും ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി. ജസ്പ്രിത് ബുംറയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. വിരാട് കോഹ്‌ലി, ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ അടക്കമുള്ളവർ ഇടംപിടിച്ചു. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
കെഎസ് ഭരതും വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിലുണ്ട്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ മാനസിക സമ്മർദ്ദത്തെ തുടർന്നു അവധി ആവശ്യപ്പെട്ട ഇഷാൻ കിഷനു പകരമാണ് ജുറേലിന്റെ വരവ്. ഈ മാസം 25 മുതലാണ് ആദ്യ ടെസ്റ്റ്. ഹൈദരാബാദിലാണ് വേദി. രണ്ടാം പോരാട്ടം ഫെബ്രുവരി രണ്ട് മുതൽ വിശാഖപട്ടണത്ത് അരങ്ങേറും.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, കെഎസ് ഭരത്, ധ്രുവ് ജുറേൽ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രിത് ബുംറ, ആവേശ് ഖാൻ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

