ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ. സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്നത്. ടീമിൽ വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടംനേടിയത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള 15 അംഗ ടീമിനൊപ്പം ഓസ്ട്രേലിയയ്‌ക്കെതിരായ ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് ടൂർണമെന്റിനുമുള്ള ഇന്ത്യൻ ടീമിനേയും പ്രഖ്യാപിച്ചു.
നവംബർ എട്ടിനാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 ടൂർണമെന്റ് ആരംഭിക്കുന്നത്. പരുക്കിനെ തുടർന്ന മായങ്ക് യാദവ്, ശിവം ദുബെ, റിയാൻ പരാഗ് എന്നിവരെ ടീമിലെടുത്തില്ല. പകരം പുതുമുഖങ്ങളായ വിജയകുമാര്‍ വൈശാഖ്, രമണ്‍ദീപ് സിങ് എന്നിവർ ടീമിൽ ഇടം പിടിച്ചു. ബോർഡർ ഗാവസ്കർ ട്രോഫി നവംബർ 26ന് ആരംഭിക്കും. രോഹിത് ശർമ നയിക്കുന്ന ടീമിൽ ജസ്പ്രീത് ബുമ്രയാണ് വൈസ് ക്യാപ്റ്റൻ. ഋഷഭ് പന്താണ് ഒന്നാം വിക്കറ്റ് കീപ്പർ. പരുക്കേറ്റ സ്പിന്നർ കുൽദീപ് യാദവ് ടീമിൽനിന്നു പുറത്തായി. ടെസ്റ്റിൽ അരങ്ങേറ്റം കാത്തിരിക്കുന്ന നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അഭിമന്യു ഈശ്വരൻ എന്നിവർ ടീമിലുണ്ട്.
ടി20 ടീം: സുര്യകുമാര്‍ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, തിലക് വര്‍മ, യഷ് ദയാല്‍, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പർ), അഭിഷേക് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, അക്സർ പട്ടേല്‍, വിജയകുമാര്‍ വൈശാഖ്, രമണ്‍ദീപ് സിങ്, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

