മാർച്ച് 22ന് നടന്ന ഐപിഎൽ 17–ാം സീസണിന്റെ ഉദ്ഘാടന മത്സരം കണ്ടത് 16.8 കോടി പേർ. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലായിരുന്നു പോരാട്ടം. മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ ബെംഗളൂരുവിനെ തോൽപ്പിച്ചു. മത്സരത്തിന് ലഭിച്ച ആകെ വാച്ച്ടൈം 1276 കോടി മിനിറ്റാണ്. വാച്ച്ടൈം മിനിറ്റെന്നാൽ, മത്സരം കാണാനായി ഓരോ പ്രേക്ഷകനും ചെലവഴിച്ച ആകെ സമയമാണ്. ഈ വിവരങ്ങൾ പുറത്തുവിട്ടത് മത്സരത്തിന്റെ ഔദ്യോഗിക സംപ്രേഷണാവകാശമുള്ള ഡിസ്നി സ്റ്റാറാണ്.
17 വർഷത്തെ ഐപിഎൽ ചരിത്രത്തിലെ ഒരു ഉദ്ഘാടന മത്സരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന വ്യൂവർഷിപ്പാണിത്. ഒരേസമയം 6.1 കോടി ആളുകൾ ഡിസ്നി സ്റ്റാർ നെറ്റ്‌വർക്കിന്റെ ടിവി ചാനലുകളിലൂടെ മത്സരം കണ്ടു എന്നാണ് വിവരം. കഴിഞ്ഞ സീസണിൽ ആദ്യ മത്സരം കണ്ടത് 870 കോടി മിനിറ്റാണ്. ഇത്തവണ ഇതില്‍ 16 ശതമാനം വര്‍ധന ഉണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഡിജിറ്റൽ സംപ്രേഷണം നടത്തുന്ന ജിയോ സിനിമയിലൂടെ 11.3 കോടി പ്രേക്ഷകരാണ് സിഎസ്കെയും ആർസിബിയും ഏറ്റുമുട്ടുന്നത് കണ്ടത്. 660 കോടി മിനിറ്റിലേറെയാണ് വാച്ച്ടൈം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

