ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ രോഹിത് ശര്‍മ ടോപ് 5ൽ; 2021നുശേഷം ഇതാദ്യം; വിരാട് കോലി ആറാമത്

ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് തൊട്ട് മുമ്പാണ് ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗ് പുറത്തു വന്നത്. പുതിയ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്ന രോഹിത് ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യൻ താരങ്ങളില്‍ ഒന്നാമനായി. 2021നുശേഷം ആദ്യമായാണ് ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ രോഹിത് ആദ്യ അഞ്ചിലെത്തുന്നത്.അതേസമയം, രോഹിത്തിന് പുറമെ വിരാട് കോലിയും യശസ്വി ജയ്സ്വാളും റാങ്കിംഗില്‍ ഓരോ സ്ഥാനം മെച്ചപ്പെടുത്തി ആറാമതും ഏഴാമതുമെത്തി.

റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു കൂട്ടര്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ആശ്വാസജയം നേടിയ ശ്രീലങ്കന്‍ താരങ്ങളാണ്. ഇംഗ്ലണ്ടില്‍ ടെസ്റ്റ് വിജയത്തിനായുള്ള 10 വര്‍ഷ കാത്തിരിപ്പ് അവസാനിപ്പിച്ച ശ്രീലങ്കക്കായി മികച്ച പ്രകടനം നടത്തിയ ധനഞ്ജയ ഡിസില്‍വ പതിമൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ കാമിന്ദു മെന്‍ഡിസ് പത്തൊമ്പതാമതും പാതും നിസങ്ക 42 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 39-ാം സ്ഥാനത്തുമെത്തി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply