ഇംഗ്ലീഷ് ലീഗ് കപ്പ് രണ്ടാം പാദ സെമിഫൈനലിലും ചെൽസിയെ തോൽപ്പിച്ചു ആഴ്‌സണൽ ഫൈനലിൽ. ചെൽസിയുടെ മൈതാനത്ത് 3-2 നു ആദ്യ പാദ സെമിഫൈനൽ ജയിച്ച ആഴ്‌സണലിനെ നേരിടാൻ എത്തിയ ചെൽസിക്ക് ഗോൾ ആവശ്യമായിരുന്നു. ശക്തമായ ടീമുമായി ഇരു ടീമുകളും ഇറങ്ങിയ മത്സരത്തിൽ പക്ഷെ ചെൽസിക്ക് ആഴ്‌സണൽ പ്രതിരോധത്തെ ഒന്നും ചെയ്യാൻ ആയില്ല. കളിയിൽ രണ്ടു തവണ മാത്രമാണ് ചെൽസി പോസ്റ്റിലേക്ക് ഷോട്ട് പോലും ഉതിർത്തത്.
പാൽമറും, എസ്റ്റവോയും അടക്കം പകരക്കാരെ കൊണ്ടു വന്നിട്ടും ആഴ്‌സണൽ പ്രതിരോധത്തെയോ കെപയേയോ ബുദ്ധിമുട്ടിക്കാൻ ചെൽസിക്ക് ആയില്ല. അവസാന നിമിഷങ്ങളിൽ എല്ലാം മറന്നു ചെൽസി ആക്രമണം നടത്തിയപ്പോൾ കൗണ്ടർ അറ്റാക്കിൽ നിന്നു ഗോൾ നേടിയ ആഴ്‌സണൽ വെംബ്ലിയിലെ ഉറപ്പിക്കുക ആയിരുന്നു. കൗണ്ടറിൽ റൈസിന്റെ മികച്ച പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ മുൻ ചെൽസി താരം കൂടിയായ കായ് ഹാവർട്സ് ആണ് ആഴ്‌സണൽ വിജയഗോൾ നേടിയത്. ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസ്റ്റിൽ യുണൈറ്റഡ് മത്സര വിജയിയെ ആണ് ആഴ്‌സണൽ നേരിടുക.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

