​ഗോളടിയിൽ റൊണാള്‍ഡോയ്ക്ക് വീണ്ടും റെക്കോഡ്; ഇത്തവണ സൗദി പ്രോ ലീഗിൽ

സൗദി പ്രോ ലീഗിൽ അല്‍ നസ്ര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് റെക്കോഡ്. കഴിഞ്ഞ ദിവസം അല്‍ ഇത്തിഹാദിനെതിരായ പോരാട്ടത്തിലെ ഇരട്ട ​ഗോളുകളാണ് താരത്തിന് റെക്കോഡ് നേടിക്കൊടുത്തത്. സീസണിലെ 31 മത്സരങ്ങളിൽ നിന്ന് താരം സമ്പാദിച്ചത് 35 ​ഗോളുകളാണ്. ഇതോടെ 2019 സീസണില്‍ അല്‍ നസ്ര്‍ കളിക്കാരനായിരുന്ന അബ്ദുറസാഖ് ഹംദല്ല നേടിയ 34 ഗോളുകളുടെ റെക്കോഡാണ് റൊണാള്‍ഡോ മറികടന്നത്.

രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് ഇത്തിഹാദിനെ അല്‍ നസർ തകർത്തത്. ആദ്യ പകുതിയുടെ അധിക സമയത്തും 69-ാം മിനിറ്റിലുമായിരുന്നു റൊണാള്‍ഡോ സ്‌കോര്‍ ചെയ്തത്. ഇതോടൊപ്പം നാല് വ്യത്യസ്ത ലീഗുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമെന്ന നേട്ടവും റൊണാള്‍ഡോയ്ക്ക് സ്വന്തം. കരിയറില്‍ റയല്‍ മാഡ്രിഡില്‍ കളിക്കുമ്പോള്‍ മൂന്ന് തവണ സ്പാനിഷ് ഗോള്‍ഡന്‍ ബൂട്ട് നേടിയ താരം യുവെന്റസിനായി കളിക്കുമ്പോള്‍ സീരി എയിലും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി കളിക്കുമ്പോള്‍ പ്രീമിയര്‍ ലീഗിലും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply