ഒരു മാസക്കാലമായി നടന്നുവരുന്ന ഖിയ ചാമ്പ്യൻസ് ലീഗ് അഖിലേന്ത്യ ഫുട്ബാൾ ടൂർണമെന്റിൽ ഇന്ന് സെമി ഫൈനൽ അങ്കങ്ങൾ. രാത്രി 7.30ന് നടക്കുന്ന ആദ്യ സെമിയിൽ സിറ്റി എക്‌സ്‌ചേഞ്ച് എഫ്.സി -ഫ്രൈഡേ ഫിഫ മഞ്ചേരിയെയും 9.25ന് നടക്കുന്ന രണ്ടാം സെമിയിൽ ഗ്രാൻഡ്മാൾ എഫ്.സി ഫാൻ ഫോർ എവർ എഫ്.സിയെയും നേരിടും. ദോഹ സ്‌പോർട്‌സ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. കഴിഞ്ഞ ദിവസം നടന്ന പ്ലേ ഓഫ് മത്സരങ്ങളിൽ ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്.സി, ഫാൻ ഫോർ എവർ എഫ്.സി എന്നിവർ വിജയിച്ചു. ഫ്രൈഡേ ഫിഫ മഞ്ചേരി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഫ്രണ്ട്സ് ഓഫ് തൃശൂർ എഫ്.സിയെ കീഴടക്കി.
കളിയുടെ ആദ്യാവസാനം ഫിഫയുടെ നിയന്ത്രണത്തിലായിരുന്നു ദോഹ സ്റ്റേഡിയം. മധ്യനിരയിലെ രാഹുൽ രാജ് കളിയിലെ കേമനായി.വീറും വാശിയും നിറഞ്ഞ രണ്ടാമത്തെ മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ഫാൻ ഫോർ എവർ എഫ്.സി, രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഖത്തർ തമിഴ് സംഘത്തെ പരാജയപ്പെടുത്തി. സലാഹുദ്ദീൻ മത്സരത്തിലെ താരമായി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

