കർണാടകയിൽ നിന്നുള്ള ക്രിക്കറ്റ് താരം ഹൊയ്സാല കെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വ്യാഴാഴ്ച്ച ഏയ്ജീസ് സൗത് സോൺ ടൂർണമെന്റ് മാച്ച് കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് മൈതാനത്തുവച്ച് ഹൊയ്സാലയ്ക്ക് ഹൃദയാഘാതമുണ്ടായത്. ബെംഗളൂരുവിലെ ആർ.എസ്.ഐ. ക്രിക്കറ്റ് മൈതാനത്ത് തമിഴ്നാടിനെതിരായി കർണാടക കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം.
കർണാടകയുടെ വിജയത്തിനുശേഷം ടീമംഗങ്ങൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൊയ്സാല കടുത്ത നെഞ്ചുവേദനമൂലം അബോധാവസ്ഥയിലായത്. മൈതാനത്തുവച്ചുതന്നെ മറ്റു ടീമംഗങ്ങൾ സി.പി.ആർ ഉൾപ്പെടെയുള്ള പ്രാഥമികശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

