ഐപിഎല്‍ ഓറഞ്ച് ക്യാപ് ഉറപ്പിച്ചിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലി. 15 മത്സരങ്ങളിൽ നിന്ന് 741 റണ്‍സാണ് കോലി അടിച്ചെടുത്തത്. 61.75 ശരാശരിയിലും 154.70 സ്‌ട്രൈക്ക് റേറ്റിലുമാണ് കോലിയുടെ നേട്ടം. ഇനി കോലിക്ക് ഭീഷണി ഉയർത്താൻ സാധ്യതയുള്ള ഏക താരം നാലാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ ട്രാവിസ് ഹെഡാണ്. 14 മത്സരങ്ങളില്‍ നിന്ന് 567 റണ്‍സാണ് ഹെഡിന്റെ സമ്പാദിച്ചത്. എന്നാൽ കോലിയെ ഹെഡ് മറികടക്കണമെങ്കിൽ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള കളിയിൽ 175 റണ്‍സ് നേടണം. എന്നാൽ അത് നടക്കാൻ സാധ്യത കുറവാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് 14 മത്സങ്ങളില്‍ നിന്ന് 583 റൺസുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. ഇതു മറികടക്കാൻ ഇതുവരെ ആർക്കുമായിട്ടില്ല. രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗ് 573 റൺസുമായി മൂന്നാമത്. പിന്നാലെ നാലാമത് ട്രാവിസ് ഹെഡാണ്.
രാജസ്ഥാന്‍ റോയല്‍സ് നായകൻ സഞ്ജു സാംസണ്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്. അവസാന മത്സരങ്ങളില്‍ സഞ്ചുവിന്റെ നിറം മങ്ങിയിരുന്നു. സഞ്ജു 15 മത്സരങ്ങളില്‍ 531 റണ്‍സാണ് അടിച്ചെടുത്തുത്. 48.27 ശരാശരിയിലും 153.47 സ്‌ട്രൈക്ക് റേറ്റിലുമാണ് നേട്ടം. ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശന്‍ 527 റൺസ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കെ എല്‍ രാഹുല്‍ 520 റൺസ്, നിക്കോളാസ് പുരാന്‍ 527 റൺസ് എന്നിവര്‍ ആറ് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങളിലാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

