ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഹൈദരാബാദിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. തോറ്റ് തുടങ്ങിയ മുംബൈയും ഹൈദരാബാദും ആദ്യ ജയത്തിനായാണ് ഇന്ന് നേർക്കുനേർ ഏറ്റുമുട്ടുന്നത്. സൺറൈസേഴ്സ് കൊൽക്കത്തയിൽ നൈറ്റ് റൈഡേഴ്സിനോട് പൊരുതിതോറ്റപ്പോൾ,തോറ്റ് തുടങ്ങുന്ന ശീലമുള്ള മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിന് മുന്നിൽ കീഴടങ്ങി.
തോൽവിയുടെ ഭാരം മുഴുവൻ ഏറ്റെടുക്കേണ്ടിവന്ന ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യ തന്നെയാവും ഇന്നും ശ്രദ്ധാകേന്ദ്രം. ടീം മാനേജ്മെന്റിന്റെ ഉറച്ച പിന്തുണയുണ്ടെങ്കിലും ഹാർദിക്കിനെ പൂർണമായി ഉൾക്കൊള്ളാൻ ടീമംഗങ്ങൾക്കും ആരാധകർക്കും കഴിഞ്ഞിട്ടില്ല. ആദ്യമത്സരത്തിൽ കളത്തിനകത്തും പുറത്തും നടന്ന സംഭവങ്ങളിൽ നിന്ന് ഇത് വ്യക്തം. ടീമിലെ അതൃപ്തി പരിഹരിക്കുകയാവും മുംബൈയുടെ ആദ്യ വെല്ലുവിളി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

