ദുബായിൽ നടക്കുന്ന 2025 ഏഷ്യൻ യൂത്ത് പാരാ ഗെയിംസിൽ യു.എ.ഇ. ദേശീയ ടീമിനായി ആദ്യ മെഡൽ സ്വന്തമാക്കി താനി അൽ ഷെഹ്ഹി. ടേബിൾ ടെന്നീസ് ‘T3’ വിഭാഗത്തിൽ മൂന്നാം സ്ഥാനത്തോടെയാണ് താനി അൽ ഷെഹ്ഹി വെങ്കല മെഡൽ നേടിയത്.
ഗെയിംസിൽ ജപ്പാൻ സ്വർണവും ചൈന വെള്ളി മെഡലും കരസ്ഥമാക്കി. 35 രാജ്യങ്ങളിൽ നിന്നുള്ള 1,500 താരങ്ങളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ബോസിയ, ബാഡ്മിന്റൺ, പവർലിഫ്റ്റിങ്, നീന്തൽ, ടേബിൾ ടെന്നിസ്, വീൽചെയർ ബാസ്കറ്റ്ബോൾ, ആം റെസ്ലിങ് തുടങ്ങി എട്ട് ഇനങ്ങളിലായി 51 പുരുഷ-വനിതാ താരങ്ങളുമായാണ് യു.എ.ഇ. ടീം ടൂർണമെന്റിൽ മത്സരിക്കുന്നത്. മൊത്തം 11 അംഗീകൃത കായിക ഇനങ്ങളാണ് ഈ ഇവൻ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

