ഇന്ത്യൻ പ്രീമിയർ ലീന്റെ (ഐപിഎൽ) ഈ സീസണിൽ സൂപ്പർ താരം ഋഷഭ് പന്ത് കളിക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പന്ത് കായികക്ഷമത കൈവരിച്ചതായി ബിസിസിഐ. 14 മാസത്തെ ഇടവേളയ്ക്കും വിശ്രമത്തിനും ശേഷം ഋഷഭ് പന്ത് വിക്കറ്റ് കീപ്പർ ബാറ്ററെന്ന നിലയിൽ പൂർണമായും ഫിറ്റാണ് ബിസിസിഐ അറിയിച്ചു.
ഇതോടെ ഈ ഐപിഎൽ സീസണിൽ പന്തിന് കളിക്കാനാകുമെന്നും ഉറപ്പായി. 2022 ഡിസംബർ 30ന് ഉത്തരാഖണ്ഡിലെ റൂർക്കെയിൽ വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്നായിരുന്നു പന്തിന് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നത്. താരത്തിന്റെ വലതുകാലിന് ഗുരുതര പരുക്കേൽക്കുകയും ചെയ്തു.
ആശുപത്രിയിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ശാരീരികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലായിരുന്നു പന്ത്. പന്ത് പൂർണമായും ഫിറ്റ്നെസ് കൈവരിച്ചില്ലെങ്കിൽ മൈതാനത്ത് മറ്റൊരു റോളിൽ എത്തുമെന്നാണ് ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യപരിശീലകൻ റിക്കി പോണ്ടിങ് കഴിഞ്ഞ ദിവസം പറഞ്ഞത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

