ഇന്ത്യയുടെ അടുത്ത വെല്ലുവിളി ഓസ്ട്രേലിയയില്‍, ഏകദിന പരമ്പരക്കായി ടീം യാത്രതിരിച്ചു

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ജയത്തിന് ശേഷംടീം ഇന്ത്യയെ കാത്തിരിക്കുന്നത് ഓസ്ട്രേലിയൻ പരീക്ഷ. ക്യാപ്റ്റൻസി പദവിയിലെത്തിയ ശേഷമുള്ള ആദ്യ ഏകദിന പരമ്പരയ്ക്കാണ് ശുഭ്മാന്‍ ഗില്ലും സംഘവും ഒരുങ്ങുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യൻ ജേഴ്സിയിലെത്തുന്നു എന്നതാണ് പരമ്പരയുടെ പ്രത്യേകത.

ഏകദിന ക്യാപ്റ്റനായി അരങ്ങേറാൻ ഗില്ലിന് ഇതിലും മികച്ചൊരു എതിരാളികളെ കിട്ടാനില്ല. ഏകദിനത്തില്‍ ലോക ചാംപ്യൻമാരായ, ഓസീസിനെ വീഴ്ത്തി ക്യാപ്റ്റൻസി കരിയർ തുടങ്ങാനായാൽ പല വിമർശനങ്ങളുടെയും മുനയൊടിയും. ഒക്ടോബർ 19ന് പെർത്തിലാണ് ആദ്യത്തെ മത്സരം. 23നും 25നുമാണ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍. 2027 ഏകദിന ലോകകപ്പിന് ടീമിനെ ഒരുക്കലാണ് ഗംഭീറിന്‍റെ ലക്ഷ്യം. ഗില്ലിലേക്കുള്ള ക്യാപ്റ്റൻസി കൈമാറ്റമടക്കം സൂചനകൾ വ്യക്തം. ചാംപ്യൻസ് ട്രോഫി ഫൈനലിന് ശേഷം കോലിയും രോഹിതും ഇന്ത്യൻ ജേഴ്സിയിലെത്തുന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മറ്റൊരു കാര്യം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply