ഇന്ത്യക്കെതിരെ ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് തിരിച്ചടി. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ നിന്ന് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ പരിക്കിനെ തുടര്‍ന്ന് പിന്മാറി. പരിശീലനത്തിനിടെ ഗ്രീനിന് ഇടുപ്പിന് വേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെ താരം പിന്മാറി. ഗ്രീന് പകരക്കാരനായി ഫോമിലുള്ള ബാറ്റ്‌സ്മാന്‍ മാര്‍നസ് ലാബുഷാ്‌നെ ടീമിലെടുത്തു. ലാബുഷാനെ തുടക്കത്തില്‍ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു, എന്നാല്‍ ആഭ്യന്തര തലത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ തിരിച്ചുവിളിക്കുകയായിരുന്നു.
പുറം വേദനയെ തുടര്‍ന്ന് ദീര്‍ഘകാലം പുറത്തായ ഗ്രീന്‍ അടുത്തിടെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്. ഗ്രീനിന്റെ പുതിയ പരിക്ക് ഓസ്‌ട്രേലിയയ്ക്ക് ഒരു തിരിച്ചടിയാണ്. അടുത്തിടെ ഓട്രേലിയക്ക് വേണ്ടിയുള്ള അവസാന മത്സരത്തില്‍ ഗ്രീന്‍ സെഞ്ചുറി നേടിയിരുന്നു. പുറത്താവാതെ 118 റണ്‍സാണ് ഗ്രീന്‍ നേടിയത്. ഈ തിരിച്ചടി നിസ്സാരമായി മാത്രമേ ക്രിക്കറ്റ് ഓസ്‌ട്രേലിയ കണക്കാക്കുന്നുള്ളൂ. അടുത്ത മാസം ഇംഗ്ലണ്ടിനെതിരായ ആദ്യ ആഷസ് ടെസ്റ്റിന് മുമ്പ് ഗ്രീന്‍ ആഭ്യന്തര ക്രിക്കറ്റില്‍ തിരിച്ചെത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വക്താവ് പറഞ്ഞു.
ഓസ്‌ട്രേലിയന്‍ ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, കൂപ്പര്‍ കൊനോലി, ബെന്‍ ഡ്വാര്‍ഷൂയിസ്, നഥാന്‍ എല്ലിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, മാത്യു ക്യൂനെമാന്‍, മാര്‍നസ് ലാബുഷാഗ്‌നെ, മിച്ചല്‍ ഓവന്‍, ജോഷ് ഫിലിപ്പ്, മാത്യു റെന്‍ഷാ, മാത്യു ഷോര്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്. ആദം സാംപ, അലക്‌സ് കാരി, ജോഷ് ഇംഗ്ലിസ് (രണ്ടും മൂന്നും മത്സരങ്ങള്‍ക്ക് മാത്രം).
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

