ഷാർജ പുസ്തകോത്സവത്തിൽ രത്നശാസ്ത്രം

അമൂല്യങ്ങളായ രത്നങ്ങളും (Precious Stones), അൽപമൂല്യ രത്നങ്ങളും (Semi Precious Stones) സംബന്ധിച്ച ഗ്രന്ഥം ഷാർജ അന്താരാഷ്ട്ര പുസ്തകവേദിയിൽ പ്രകാശനം ചെയ്യപ്പെടുന്നു. കോട്ടയം സ്വദേശിയായ പ്രശസ്ത പ്ലാനെറ്ററി ജെമ്മോളജിസ്റ്റ് ഉണ്ണികൃഷ്ണൻ ശിവാസ് ആണ് “രത്ന ശാസ്ത്രം” എന്ന പുസ്തകത്തിന്റെ ഗ്രന്ഥ കർത്താവ്. കഴിഞ്ഞ അര നൂറ്റാണ്ടിലേറെക്കാലമായി രത്നങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഉണ്ണികൃഷ്ണൻ ശിവാസ്, ഏതാണ്ട് അഞ്ചു വർഷങ്ങൾ എടുത്താണ് ഈ ഗ്രന്ഥത്തിന്റെ രചന നിർവ്വഹിച്ചത്. പുരാതന കാലം മുതൽ മുത്ത്, പവിഴം ഉൾപ്പടെയുള്ള രത്നങ്ങൾ, മനുഷ്യരുടെ…

Read More

മലയാളമല്ലിത് മരയാളം; ‘മരയാള’ത്തിന്റെ പ്രകാശനം ഷാർജ പുസ്തകോത്സവത്തിൽ

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കുഴൂർ വിത്സന്റെ മരക്കവിതകളുടെ സമാഹാരം, ‘മരയാളം’, 2025-ലെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. നവംബർ 13നു രാത്രി 9.30 നു ഷാർജ റൈറ്റേഴ്സ് ഹാളിലാണു പ്രകാശനച്ചടങ്ങ് . ഒലീവ് ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ. വിത്സൺ പല കാലങ്ങളിലായി എഴുതിയ മരക്കവിതകളാണ് ‘മരയാളം’ എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘മരയാളം’ എന്ന വാക്ക് കവിയുടെ സ്വന്തം പ്രയോഗമാണ്. സുജീഷ് സുരേന്ദ്രന്റേതാണു മരയാളത്തിന്റെ കവർ . കവി സുകുമാരൻ ചാലിഗദ്ധയാണ് പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്. അമ്പി…

Read More

ഡിജിറ്റൽ നൂതനവിദ്യകൾ വിലയിരുത്താൻ ശൈഖ്‌ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജൈറ്റെക്സിൽ

ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇവന്റായ ജൈറ്റെക്സ് ഗ്ലോബൽ 2025-ന്റെ ആദ്യ ദിവസം ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് ദുബായുടെ പവലിയൻ ശ്രദ്ധാകേന്ദ്രമായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പവലിയൻ സന്ദർശിക്കുകയും ഡിജിറ്റൽ നൂതനവിദ്യകൾ വിലയിരുത്തുകയും ചെയ്തു.ഡയറക്ടറേറ്റ് പുതിയതായി അവതരിപ്പിച്ച ‘തുറന്ന എമിഗ്രേഷൻ ഗേറ്റ്’ എന്നറിയപ്പെടുന്ന സ്മാർട്ട് റെഡ് കാർപ്പെറ്റ് എമിഗ്രേഷൻ കോറിഡോർ അടക്കമുള്ള സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി.ശൈഖ്‌…

Read More

ഷാർജ ഇന്ത്യൻ അസോസിയേഷൻ പൂക്കള മത്സരം

ഷാർജ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന IAS ONAM 2025 ഒക്ടോബർ 15 നു നടക്കും . ഷാർജ എക്സ്പോ സെൻ്ററിലാണു ആഘോഷപരിപാടികൾ നടക്കുക . ഇതോടനുബന്ധിച്ച് പൂക്കളമത്സരവും സംഘടിപ്പിച്ചിട്ടുണ്ട് . പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കൂട്ടായ്മകൾ ഇന്ത്യൻ അസോസിയേഷനുമായി ബന്ധപ്പെടേണ്ടതാണ്.വിജയികൾക്ക് കാഷ് അവാർഡും, ട്രോഫിയും നൽകുന്നതാണ്. ഒക്ടോബർ 13 ആണു ആണ് അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി.വിശദവിവരങ്ങൾക്ക് അഡ്മിനിസ്ട്രേറ്റർ 06 5610845 / കൺവീനർ അഫ്സൽ 055 7488360 , രഘു 055 1508770 എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ…

Read More

യു എ ഇ മലയാളികൾക്ക് വയലാർ ഗാനാലാപന മത്സരം

ചിന്ത പബ്ലിക്കേഷൻസും മാസും സംയുക്തമായി സംഘടിപ്പിക്കുന്ന മാസ് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ഭാഗമായി യു എ ഇ മലയാളികൾക്കായി വയലാർ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു .വിപ്ലവകവിയായ വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികത്തോടനുബന്ധിച്ചാണു , വയലാർ ട്രസ്റ്റുമായി സഹകരിച്ച് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു . നിയമാവലി – കൂടുതൽ വിവരങ്ങൾക്ക് 050 937 7174 / 056 4456830 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു .

Read More

‘പെണ്ണയനങ്ങളുടെ ഭൂപടങ്ങൾ ‘ കേരളപ്പിറവി ദിനത്തിൽ പ്രകാശനം ചെയ്യും

അയനം എന്ന വാക്കിൻ്റെ അർത്ഥം യാത്രയെന്നാണു . പ്രവാസം എന്ന വലിയ യാത്രയിലും പെണ്ണനുഭവങ്ങളുടെ വലിയ അടിത്തറയുണ്ട് . മലയാളിയുടെ പ്രവാസങ്ങളിൽ , ഗൾഫ് ഇടങ്ങളിൽ അതിനു രണ്ടാം സ്ഥാനമാണു ലഭിച്ചത് . യൂറോപ്പിലേക്കും അമേരിക്കയിലേക്കും കേരളീയരെ നയിച്ചതിൽ പക്ഷേ ഒന്നാം സ്ഥാനമാണു പലപ്പോഴും സ്ത്രീകൾ വഹിച്ചത് . ഇപ്പോൾ ഗൾഫ് പ്രവാസത്തിലും മികച്ച പ്രാതിനിധ്യമാണു സ്ത്രീകൾക്കുള്ളത് . അത് കൊണ്ട് തന്നെയാണു യു ഇ എ യിലെ സാംസ്ക്കാരിക സംഘടനയായ കാഫ് ( കൾച്ചറൽ ആർട്സ്…

Read More

ശ്രീരാമൻ പുറന്തള്ളപ്പെട്ടവരുടെ ജീവിതം എഴുതിയ കഥാകാരൻ: വൈശാഖൻ

വസ്തു അപഹരിക്കപ്പെട്ടവരുടെ മാത്രമല്ല, ജീവിതത്തിൽ നിന്ന് പുറത്താക്കപ്പെട്ടവരുടയും കഥകൾ മലയാളിക്ക് പറഞ്ഞുതന്ന കഥാകാരനായിരുന്നുസി.വി.ശ്രീരാമൻ എന്ന് കഥാകൃത്ത് വൈശാഖൻ അഭിപ്രായപ്പെട്ടു. അയനം- സി.വി ശ്രീരാമൻ കഥാ പുരസ്കാരം സിതാര എസിന് നൽകി കോ-ഓപ്പറേറ്റീവ് കോളേജിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നാം ജീവിക്കുന്ന കാലത്തെ സ്ത്രീത്വത്തിൻ്റെ ബഹുസ്വരമായ പൊള്ളലുകളുടെ അമ്ലഭാഷയാണ് സിതാരയുടേത്. ജീവൻ്റെ മുന്നോട്ടു പോക്കിനുള്ള എല്ലാ സജ്ജീകരണങ്ങളും പ്രകൃതി സ്ത്രീയിലാണ് സ്ഥാപിച്ചിട്ടുള്ളതെന്നും, അവരെ രണ്ടാംതരം പൗരരാക്കി പിന്നാക്കം തള്ളിയ ഒരു കാലത്തെ അതിജീവിക്കുന്നവയാണ് സിതാരയുടെ രചനകളെന്നും വൈശാഖൻ പറഞ്ഞു. മനസ്സ് മനസ്സിനോട്…

Read More

ഇസ്രയേൽ – സിറിയ സംഘർഷ കാരണം ഇതായിരുന്നു

ഇസ്രയേലും സിറിയയും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ സംഘർഷം ഏറെക്കുറെ അവസാനിച്ച മട്ടാണ്. ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. 300ൽ അധികം മനുഷ്യരുടെ ജീവനെടുത്ത ഈ സംഘർഷത്തിൻ്റെ മൂലകാരണം സത്യത്തിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള വൈരമാണ്. സുന്നി വിഭാഗത്തിൽ ഉൾപ്പെട്ട ബെദൂയിൻ ഗോത്രവും ഇസ്മായിലി ഷിയാ ഗോത്രമായ ഡ്രൂസുകളും തമ്മിലുള്ള സംഘർഷമാണ് രണ്ട് രാജ്യങ്ങൾക്കിടയിലേക്ക് വളർന്നത്. സിറിയൻ സർക്കാർ ബെദൂയിനുകൾക്ക് അനുകൂലമായി നിലപാടെടുത്തപ്പോൾ ഡ്രൂസുകളെ പിന്തുണച്ച് ഇസ്രയേൽ രംഗത്തെത്തുകയായിരുന്നു. ആരാണ് ഡ്രൂസുകൾ? പതിനൊന്നാം നൂറ്റാണ്ടിൽ ഷിയാ ഇസ്‍ലാമിൽ…

Read More

കേരളം സന്ദർശിച്ച ലിയോ പ​തി​നാ​ലാ​മ​ൻ മാർപാപ്പയെ കുറിച്ചറിയാം

ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ട കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് (69) യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ്. ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് മാർപാപ്പയായാണ് യുഎസിലെ ഷിക്കാഗോ സ്വദേശിയായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹം ഇനി ലിയോ പതിനാലാമൻ മാർപാപ്പ എന്ന് അറിയപ്പെടും. പുതിയ മാർപ്പാപ്പ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു. സമാധാനം നിങ്ങൾക്കൊപ്പം ഉണ്ടാകട്ടെ എന്നാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കാത്തുനിന്ന വിശ്വാസികളോട്…

Read More

പാക് ഡ്രോണുകളെ പ്രതിരോധിച്ച ഇന്ത്യയുടെ ആകാശ് മിസൈലിനെ കുറിച്ചറിയാം

ആകാശ് മിസൈലുകളാണ് ഇന്ത്യന്‍ പ്രദേശങ്ങള്‍ ലക്ഷ്യമാക്കി പാകിസ്ഥാനില്‍ നിന്ന് നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. തദ്ദേശീയമായി നിര്‍മിച്ച ആകാശ് മിസൈലുകള്‍ ഇന്ത്യന്‍ പ്രതിരോധത്തിന്റെ കരുത്തായി മാറിയെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഭൂമിയില്‍ നിന്നും തൊടുത്തുവിടാവുന്ന മധ്യദൂര, ഉപരിതല – വ്യോമ മിസൈല്‍ എന്ന നിലയിലാണ് ആകാശിന്റെ രൂപ കല്‍പന. ഒന്നിലധികം ലക്ഷ്യങ്ങളെ ആന്തരീക്ഷത്തില്‍ വച്ച് തന്നെ ഭേദിക്കാന്‍ ആകാശ് മിസൈലിന് സാധിക്കും. അത്യാധുനിക സവിശേഷതകള്‍ അടങ്ങിയ ആകാശ് വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലും കാര്യക്ഷമായി…

Read More