Headlines

ശക്തികുളങ്ങരയിൽ മത്സ്യബന്ധനവള്ളം പുലിമുട്ടിൽ ഇടിച്ചുതകർന്ന് ആറുപേർക്ക് പരിക്ക്

കൊല്ലം ശക്തികുളങ്ങര തുറമുഖത്തിനടുത്ത് തീരദേശത്ത് ചെറുവള്ളം പുലിമുട്ടിൽ ഇടിച്ച് ഭാഗികമായി തകർന്ന് ആറ് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്.

മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന വരുണപുത്രൻ എന്ന വള്ളം ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വള്ളത്തിൽ ഉണ്ടായിരുന്നവർ കടലിൽ തെറിച്ചുവീണു. സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യതൊഴിലാളികൾ ഇവരെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

രജിത്ത് (40), രാജീവ് (44), ചെറിയഴീക്കൽ സ്വദേശികളായ ഷൺമുഖൻ (46), സുജിത്ത് (42), അമ്പലപ്പുഴ കരൂർ സ്വദേശികളും സഹോദരങ്ങളുമായ അഖിൽ (24) അഭിനന്ദ് (22) എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.

Leave a Reply