Headlines

മകൻ മുഹമ്മദിന് ജന്മദിനാശംസകൾ നേർന്ന് ഷെയ്ഖ് ഹംദാൻ; ശ്രദ്ധേയമായി ‘സമയത്തിലൂടെയുള്ള യാത്ര’

തന്റെ മകൻ മുഹമ്മദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമിന്റെ ജന്മദിനത്തിൽ വേറിട്ടൊരു ആശംസയുമായി ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ‘സമയത്തിലൂടെയുള്ള ഒരു യാത്ര’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് മകന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ കോർത്തിണക്കിയ മനോഹരമായ വീഡിയോയാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. “നിന്റെ ഓരോ നിമിഷവും സന്തോഷം നിറഞ്ഞതാകട്ടെ” എന്ന ആശംസയോടെയാണ് ഷെയ്ഖ് ഹംദാൻ വീഡിയോ പങ്കുവെച്ചത്.

മകനോടൊപ്പമുള്ള മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഭരണാധികാരികളും കുടുംബാംഗങ്ങളും ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് കുട്ടി മുഹമ്മദിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയത്. ഷെയ്ഖ് ഹംദാന്റെ പിതാവായ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പേരാണ് കുട്ടിക്ക് നൽകിയിരിക്കുന്നത്. 2023 ഫെബ്രുവരി 25 നാണു ഷെയ്ഖ് ഹംദാനു മകൻ മുഹമ്മദ് ജനിച്ചത്.
മുഹമ്മദ് ഉൾപ്പടെ 4 മക്കളാണു ഷെയ്ക്ക് ഹംദാനു ഉള്ളത്

Leave a Reply