Headlines

ഷാർജ സഫാരി പാർക്ക് വീണ്ടും തുറന്നു

The official opening of the Sharjah Safari park the largest safari in the world outside Africa. The Emirate of Sharjah and the UAE will have a tourist place and an unparalleled natural destination in the region. Antonie Robertson / The National

വേനലവധിക്ക് ശേഷം ഷാർജ സഫാരി പാർക്ക് സന്ദർശകർക്കായി വീണ്ടും തുറന്നു. ഈ സീസണിൽ ആഫ്രിക്കൻ സവന്ന ആനയുടെ ഒരു കുഞ്ഞും, അപൂർവമായ ഇരട്ട മോതിരവാലൻ കുരങ്ങുകളും സന്ദർശകരെ ആകർഷിക്കാൻ ഒരുങ്ങുന്നു. ഈ പുതിയ അതിഥികളെ വിദഗ്ദ്ധരുടെ നിരീക്ഷണത്തിലാണ് പാർക്ക് അധികൃതർ സംരക്ഷിക്കുന്നത്.

സവന്ന ആനയുടെ അതിജീവനം അവയുടെ ആവാസവ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ ഈ പുതിയ അംഗത്തിന്റെ ജനനം പാർക്കിന് ഒരു പ്രധാന നേട്ടമാണ്. അതുപോലെ, വംശനാശഭീഷണി നേരിടുന്ന മഡഗാസ്‌കറിൽ നിന്നുള്ള മോതിരവാലൻ കുരങ്ങുകളുടെ ഇരട്ടക്കുട്ടികളുടെ ജനനം വളരെ അപൂർവമായ ഒരു സംഭവമാണ്.

ആഫ്രിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സഫാരി പാർക്കാണ് ഷാർജയിലേത്. ഇവിടെ 151 ഇനം ജീവികളുണ്ട്, അവയിൽ ജിറാഫുകൾ, സിംഹങ്ങൾ, ആനകൾ, കാണ്ടാമൃഗങ്ങൾ, വിവിധതരം പക്ഷികൾ എന്നിവ ഉൾപ്പെടുന്നു. എല്ലാ ദിവസവും രാവിലെ 8:30 മുതൽ വൈകുന്നേരം 6:00 വരെ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കും.

Leave a Reply