Headlines

ശംസ് വീട്ടിലിന്റെ ‘ഉസ്‌കൂത്’ നോവൽ പ്രകാശനം ചെയ്തു

പ്രസാധകരായ പേപ്പർ പബ്ലിക്ക സംഘടിപ്പിച്ച എട്ടാമത് കാക്കനാടൻ സാഹിത്യോത്സവത്തോടനുബന്ധിച്ചുള്ള നോവൽ മത്സരത്തിൽ ജൂറി അവാർഡിന് അർഹമായ ‘ഉസ്‌കൂത്’ (SHUT UP) പ്രകാശനം ചെയ്തു.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ കെ.വി. മോഹൻകുമാർ (IAS), ബഹുമാനപ്പെട്ട റവന്യൂ മന്ത്രി കെ. രാജന്റെ സാന്നിധ്യത്തിൽ പുസ്തകം പ്രകാശനം ചെയ്തു.

​ഗുരുവായൂരിനടുത്ത് പിള്ളക്കാട് സ്വദേശിയും പ്രവാസി എഴുത്തുകാരനുമായ ശംസ് വീട്ടിലിന്റേതാണ് നോവൽ.

പ്രവാസ ജീവിതത്തെ പ്രമേയമാക്കി രചിക്കപ്പെട്ടിരിക്കുന്ന ഉസ്‌കൂതിൻ്റെ പ്രസാധകർ പേപ്പർ പബ്ലിക്കയാണ്. പ്രമേയത്തിന് അനുസരിച്ച് പുസ്തകത്തിന്റെ കവർ ഒരുക്കിയിരിക്കുന്നത് ശംസ് വീട്ടിലിൻ്റെ സഹോദരൻ ജാഫർ പിള്ളക്കാട് ആണ്.

പ്രശസ്ത കഥാകൃത്ത് വിനു എബ്രഹാം, സാഹിത്യ നിരൂപകൻ സുനിൽ സി. ഇ, കാക്കനാടന്റെ മകൾ രാധ കാക്കനാടൻ തുടങ്ങിയ സാംസ്കാരിക രംഗത്തെ പ്രമുഖർ ​ചടങ്ങിൽ പങ്കെടുത്തു. പേപ്പർ പബ്ലിക്ക പ്രതിനിധിയായ അൻസാർ വർണ്ണനയും ശംസ് വീട്ടിലും കുടുംബവും മറ്റുസാഹിത്യ പ്രേമികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply