പാലക്കാട് ചാലിശേരിയിൽ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. ചാലിശേരി പടിഞ്ഞാറെ പട്ടിശേരി മുല്ലശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ അതുൽ കൃഷ്ണയാണ് (14)മരിച്ചത്. ഫുട്‌ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് വിദ്യാർഥി കുഴഞ്ഞു വീണത്.
ബുധനാഴ്ച വൈകീട്ട് ഫുട്ബോൾ കളിയ്ക്ക് ശേഷം വീട്ടിലെത്തിയ കൈകാലുകൾ കഴുകുന്നതിനിടെ അതുൽ തളർന്ന് വീഴുകയായിരുന്നു. ഉടൻ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃത്താല കോക്കൂർ ടെക്‌നിക്കൽ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അതുൽ കൃഷ്ണ.

