Begin typing your search...

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യം: റിയാദ് ഉൾപ്പടെ മൂന്ന് നഗരങ്ങളിൽ പ്രത്യേക സ്പേസ് എക്സിബിഷനുകൾ നടത്തും

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യം: റിയാദ് ഉൾപ്പടെ മൂന്ന് നഗരങ്ങളിൽ പ്രത്യേക സ്പേസ് എക്സിബിഷനുകൾ നടത്തും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

2023 മെയ് 21 മുതൽ റിയാദ്, ജിദ്ദ, ദഹ്‌റാൻ എന്നീ നഗരങ്ങളിൽ പ്രത്യേക സ്‌പേസ് എക്‌സിബിഷനുകൾ നടത്തുമെന്ന് സൗദി സ്‌പേസ് കമ്മിഷൻ അറിയിച്ചു. 2023 മെയ് 21, ഞായറാഴ്ച ആരംഭിക്കാനിരിക്കുന്ന സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നഗരങ്ങളിൽ പ്രത്യേക സ്‌പേസ് എക്‌സിബിഷനുകൾ നടത്തുന്നത്.

'സൗദി റ്റുവാർഡ്സ് സ്‌പേസ്' എന്ന പേരിലുള്ള ഈ എക്‌സിബിഷൻ 2023 മെയ് 21 മുതൽ ജൂൺ 2 വരെ നീണ്ട് നിൽക്കും. 2023 മെയ് 17-ന് സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സന്ദർശകർക്ക് ബഹിരാകാശ യാത്രകളെക്കുറിച്ചും, ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചും കൂടുതൽ അറിവുകൾ നൽകുന്നതിനാണ് ഈ പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി അലി അൽ ഖാർനി, രയ്യാനാഹ് ബർനാവി എന്നീ ബഹിരാകാശ യാത്രികർ മെയ് 21-ന് ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിലേക്കുള്ള യാത്ര ആരംഭിക്കുന്നതാണ്.

WEB DESK
Next Story
Share it