സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ബുധനാഴ്ച പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് സൗദി ജിയോളജിക്കൽ സർവേ (SGS) സ്ഥിരീകരിച്ചു.
നാഷണൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‌വർക്കിന്റെ കണക്കുകൾ പ്രകാരം ബുധനാഴ്ച പുലർച്ചെ 01:11-നാണ് ഭൂചലനം രേഖപ്പെടുത്തിയത്. അൽ അഹ്‌സ ഗവർണറേറ്റിലെ ഹറദ് മേഖലയിൽ നിന്ന് ഏകദേശം ഒമ്പത് കിലോമീറ്റർ കിഴക്ക് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
കിഴക്കൻ പ്രവിശ്യയിലെ വിവിധയിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഭൂചലനത്തെത്തുടർന്ന് ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

