തീർഥാടകർക്ക് സൗജന്യ ലോക്കർ സേവനം തുടരും: ഇരുഹറം കാര്യാലയം

മക്കയിലെ മസ്ജിദുൽ ഹറാമിലെത്തുന്ന തീർഥാടകർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ലോക്കർ സേവനം തുടരുമെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു. ആരാധനകൾ തടസ്സരഹിതമായി നിർവഹിക്കാൻ തീർഥാടകരെ സഹായിക്കുന്നതിനാണ് മസ്ജിദുൽ ഹറാമിന്റെ അകത്ത് പ്രത്യേകം സജ്ജീകരിച്ച കേന്ദ്രങ്ങളിലൂടെ ഈ സൗകര്യം ലഭ്യമാക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരുടെ മേൽനോട്ടത്തിലായിരിക്കും ഈ സേവനം നൽകുക.

ഈ സംഭരണ കേന്ദ്രങ്ങൾ മസ്ജിദുൽ ഹറാമിലെ എല്ലാ പ്രവേശന കവാടങ്ങളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലങ്ങളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ടോയ്‌ലറ്റ് നമ്പർ 6-ന്റെ പിറകിലുള്ള പടിഞ്ഞാറൻ മുറ്റം, ടോയ്‌ലറ്റ് നമ്പർ 2-ന് അടുത്തുള്ള അജ്‌യാദ് സ്ട്രീറ്റ്, ഹറമിന്റെ കിഴക്ക് മുറ്റത്തെ ലൈബ്രറിക്ക് അടുത്ത് എന്നിവിടങ്ങളിലാണ് നിലവിൽ ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

കൂടാതെ, ഗതാഗതം സുഗമമാക്കുന്നതിനും തീർഥാടകർക്ക് എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കുന്നതിനുമായി കിങ് അബ്ദുൽ അസീസ് ഗേറ്റ് നമ്പർ 1, കിങ് ഫഹദ് ഗേറ്റ് നമ്പർ 79 എന്നിവിടങ്ങളിൽ പിക്കപ്പ്, ഡ്രോപ്പ് ഓഫ് പോയിന്റുകളും സജ്ജമാക്കിയിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply