പോളണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്ന് കോഴിയിറച്ചിയും കോഴിമുട്ടയും ഇറക്കുമതി ചെയ്യുന്നതിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ഈ രാജ്യങ്ങളിലെ വിവിധ പ്രദേശങ്ങളിൽ പക്ഷിപ്പനിയും, ന്യൂകാസിൽ രോഗവും പടരുന്നതായി ലോക മൃഗാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഈ മുൻകരുതൽ നടപടി.
അതേസമയം, വൈറസിനെ ഇല്ലാതാക്കാൻ ആവശ്യമായ ഉയർന്ന താപനിലയിൽ പാകം ചെയ്തതോ സംസ്കരിച്ചതോ ആയ കോഴിയിറച്ചി ഉൽപ്പന്നങ്ങൾക്കും മുട്ടകൾക്കും ഈ നിരോധനം ബാധകമല്ല. ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി. ഇത്തരം ഉൽപ്പന്നങ്ങൾ രോഗമുക്തമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഫ്രാൻസിലെയും പോളണ്ടിലെയും ഔദ്യോഗിക ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നും അതോറിറ്റി നിർദ്ദേശിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

