Begin typing your search...

അഴിമതി വിരുദ്ധ നടപടി; സൗദിയിൽ 76 പേർ അറസ്റ്റിൽ

അഴിമതി വിരുദ്ധ നടപടി; സൗദിയിൽ 76 പേർ അറസ്റ്റിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദിയില്‍ കൈക്കൂലി വ്യാജരേഖ ചമക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ എഴുപത്തിയാറ് പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി വെളിപ്പെടുത്തി. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇത്രയും പേര്‍ പിടിയിലായത്. ആഭ്യന്തര ആരോഗ്യ നീതിന്യായ,വിദ്യഭ്യാസ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്.

സൗദി കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷന്‍ അഥവ നസഹയാണ് അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്ത് വിട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ എഴുപത്തിയാറ് പേരെ കമ്മീഷന്‍ അറസ്റ്റ് ചെയ്തതായി നസഹ അറിയിച്ചു. സ്വദേശികളും വിദേശികളും അറസ്റ്റിലായവരിൽ ഉൾപ്പെടും. അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി, വ്യാജ രേഖ ചമക്കല്‍, കള്ളപ്പണം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്.

ആഭ്യന്തരം, ആരോഗ്യം, നീതിന്യായം, മുനിസിപ്പല്‍ ഗ്രാമകാര്യം, ഭവനനിര്‍മ്മാണം, വിദ്യഭ്യാസം, തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പിടിയിലായത്. നസഹ നടത്തിയ 3321 ഓളം പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. ഇതിന് പുറമേ വിദേശികളും സ്വദേശികളുമായ 195 പേരെ അന്വേഷണ വിധേയമാക്കുകയും ചെയ്തു. അറസ്റ്റിലായ എഴുപത്തിയാറ് പേരില്‍ ചിലരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇതിനിടെ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവരങ്ങള്‍ കൈമാറുന്നതിന് നസഹ പൊതുജനങ്ങള്‍ക്ക് നിരന്തരം ബോധവല്‍ക്കരണം നടത്തി വരുന്നുണ്ട്.

Elizabeth
Next Story
Share it