Begin typing your search...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത് മലയാളിയെ ; സമ്മാനത്തുക 65 ലക്ഷം

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത് മലയാളിയെ ; സമ്മാനത്തുക 65 ലക്ഷം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണ ഭാഗ്യം തുണച്ചത് മലയാളിയെയാണ്.ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പിൽ 3 ലക്ഷം ദിർഹമാണ് ഖത്തറിൽ ജോലി ചെയ്യുകയായിരുന്നരാകേഷ് ശശിധരൻ എന്ന മലയാളിക്ക് ഓണസമ്മാനമായി ലഭിച്ചിരിക്കുന്നത്.ഇത് 65 ലക്ഷം ഇന്ത്യൻ രൂപയാണ്.സുഹൃത്തുക്കളുമായി ചേർന്നെടുത്ത ബിഗ് ടിക്കറ്റായതുകൊണ്ടുതന്നെ ആനുപാതികമായി സമ്മാനത്തുക പങ്കിട്ടെടുക്കും.

1992അബുദാബിയിൽ ആരംഭിച്ച ഈ ബിഗ് ടിക്കറ്റ് സംവിധാനത്തിൽ, സമ്മാനതുകകൾ കൊണ്ട് ഒറ്റ രാത്രിയിൽ ജീവിതം മാറിമറിഞ്ഞ ഒട്ടേറെപ്പേരുണ്ട്. അതുകൊണ്ടുതന്നെ മലയാളികൾ ഉൾപ്പെടെ എല്ലാ രാജ്യക്കാരും ഭാഗ്യപരീക്ഷണങ്ങൾ നടത്താറുണ്ട്. ഒരു മില്യൺ ദിർഹത്തിൽ നിന്നാരംഭിച്ച ബിഗ് ടിക്കറ്റ് സമ്മാനത്തുക ഇ പ്പോൾ 25 മില്യൺവരെയെത്തിയിട്ടുണ്ട്. എല്ലാ ആഴചയിലും നറുക്കെടുപ്പുകൾ നടക്കുന്നുണ്ട്. അതേസമയം കാർ സമ്മാനമായി ലഭിക്കുന്ന ടിക്കറ്റ് നറുക്കെടുപ്പ് നടക്കുന്നത് രണ്ടുമാസത്തിലൊരിക്കലാണ്. സമ്മാനത്തുക സ്വന്തമാക്കുന്ന പ്രവാസികൾ അടക്കമുള്ള ആളുകളുടെ ജീവിതം മാറിമറിയുന്നത് നോക്കികാണാൻ സാധുക്കുന്നതുകൊണ്ടു തന്നെ ആളുകൾക്കിടയിൽ ബിഗ്‌ ടിക്കറ്റിനോടുള്ള വിശ്വാസ്യതയും, ആകർഷണവും വർധിപ്പിക്കാനിടയാക്കിയിരിക്കുകയാണ്.

പണം സമ്മാനത്തുകയായി ലഭിക്കുന്ന ടിക്കറ്റുകൾക്ക് 500 ദിർഹമാണ് നൽകേണ്ടി വരിക, അതായത് 10000 രൂപയോടടുത്താണ് നൽകേണ്ടിവരിക. അതേ സമയം കാറുകൾ സമ്മാനമായി ലഭിക്കുന്ന ടിക്കറ്റുകൾക്ക് 150 ദിർഹമാണ് വരുന്നത്.

Krishnendhu
Next Story
Share it