Begin typing your search...

സൗദിയിൽ കാർ ഒട്ടകത്തിൽ ഇടിച്ച് അപകടം ; 5 യുവാക്കൾ മരിച്ചു

സൗദിയിൽ കാർ ഒട്ടകത്തിൽ ഇടിച്ച് അപകടം ; 5 യുവാക്കൾ മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


റിയാദ് : സൗദി അറേബ്യയിൽ കാര്‍ ഒട്ടകത്തില്‍ ഇടിച്ച് അപകടം. അപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ചു. അല്‍അഹ്മര്‍-ലൈല റോഡില്‍ അഫ്‍‍ലാജില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരെ ബുധനാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.

ഒട്ടക വളര്‍ത്തല്‍ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്ക് സമീപം കടന്നുപോകുന്ന അല്‍അഹ്മര്‍-ലൈല റോഡില്‍ അപകടങ്ങള്‍ പതിവാണ്. അപകടത്തില്‍പ്പെട്ട കാറിലെ യാത്രക്കാര്‍ ആരും തന്നെ രക്ഷപ്പെട്ടിട്ടില്ല. റോഡില്‍ ഭൂരിഭാഗം സ്ഥലത്തും അല്‍അഹ്മര്‍ നഗരസഭ തെരുവു വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആവര്‍ത്തിച്ചുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ അല്‍അഹ്മര്‍-ലൈല റോഡിലെ ശേഷിക്കുന്ന ഭാഗങ്ങളില്‍ കൂടി തെരുവു വിളക്കുകള്‍ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Krishnendhu
Next Story
Share it