Begin typing your search...
സൗദിയിൽ ഭിക്ഷയാചിച്ചതിന് സ്വദേശിപൗരനടക്കം 4 പേർ പിടിയിൽ

റിയാദ് : സൗദിയിൽ യാചന നടത്തിയ നാലുപേരെ പൊലീസ് പിടികൂടി. വടക്കൻ മേഖലയിലെ തുറൈഫിൽ നിന്നാണ് ഒരു പാകിസ്താനി, രണ്ടു ബംഗ്ലാദേശികൾ, ഒരു സൗദി പൗരൻ എന്നിവർ പിടിയിലായത്. പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിക്കപ്പെട്ടത്. പിടിക്കപ്പെട്ടതിൽ സ്വദേശി പൗരൻ ജനങ്ങളിൽ നിന്ന് നേരിട്ട് പിരിവ് നടത്തുകയാണ് ചെയ്തത്.പാക്കിസ്ഥാനിയും ബംഗ്ലാദേശികളും ലോറി ഡ്രൈവർമാരിൽ നിന്ന് മറ്റൊരാൾ വഴി പണം യാചിക്കുകയാണ് ചെയ്തത്. സൗദി അറേബ്യയിൽ യാചകവൃത്തി നിയമം മൂലം നിരോധിച്ചതാണ്. നേരിട്ടോ അല്ലാതെയോ ഉള്ള യാചന നടത്തിയാൽ മൂന്ന് മാസത്തിൽ കുറയാത്ത ജയിൽ വാസവും പിഴയും ലഭിക്കുമെന്ന് നിയമം അനുശാസിക്കുന്നു. ഇങ്ങനെയുള്ള യാചകവൃത്തി ആരെങ്കിലും ചെയ്യുന്നത് കണ്ടാൽ പോലീസിനെ അറിയിക്കാൻ പ്രത്യേകം നമ്പർ സൗകര്യവും മറ്റും ഓരോ പ്രവിശ്യയിലും ഏർപ്പെടുത്തിയിട്ടുണ്ട്.
Next Story